Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകളെ പീഡിപ്പിച്ചയാളുടെ കൂടെ ഒളിച്ചോടിയ യുവതിയെയും കാമുകനെയും അറസ്​റ്റ്​ ചെയ്​തു

text_fields
bookmark_border
മകളെ പീഡിപ്പിച്ചയാളുടെ കൂടെ ഒളിച്ചോടിയ യുവതിയെയും കാമുകനെയും അറസ്​റ്റ്​ ചെയ്​തു
cancel

വളാഞ്ചേരി: ഒമ്പതുവയസ്സുള്ള മകളെ പീഡിപ്പിച്ചയാളുടെ കൂടെ ഒളിച്ചോടിയ യുവതിയെയും കാമുകനെയും വളാഞ്ചേരി പൊലീസ് അറസ്​റ്റ്​ ചെയ്​തു​. 30കാരനെയും28കാരിയെയുമാണ്​ എസ്​.എച്ച്​.ഒ എം.കെ. ഷാജിയുടെ നേതൃത്വത്തിൽ പിടികൂടിയത്​.

യുവതിക്ക്​ മൂന്നരയും ഒമ്പതും വയസ്സുള്ള രണ്ട്​​ കുട്ടികളാണുള്ളത്​. കഴിഞ്ഞവർഷം മാർച്ചിലാണ്​ ​യുവതിയ​ുടെ ഒമ്പതുവയസ്സുള്ള മക​െള പീഡനത്തിനിരയാക്കിയത്​. വിവരം കുട്ടി മാതാവിനെ അറിയിച്ചെങ്കിലും ആരോടെങ്കിലും പറഞ്ഞാൽ അയാൾക്കൊപ്പം ഒളിച്ചോടുമെന്ന്​ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

പിന്നീട്​ കുട്ടി പൊലീസിൽ പരാതി നൽകിയതോടെയാണ്​ ഇവർ ഒളിച്ചോടിയത്​. തമിഴ്​നാട്, കർണാടക എന്നിവിടങ്ങളിൽ കറങ്ങിയ ഇവരെ കഴിഞ്ഞ ദിവസമാണ് കസ്​റ്റഡിയിലെടുത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് യുവാവിനെതിരെയും പീഡന വിവരം മറച്ചുവെച്ചതിന്​ മാതാവിനെതിരെയും പോക്സോ പ്രകാരം കേസെടുത്തു.

പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചതിന്​ ജുവൈനൽ ജസ്​റ്റിസ് ആക്​ട്​ പ്രകാരവും യുവതിക്കെതിരെ കേസുണ്ട്​. യുവാവിനെയും യുവതിയെയും തിരൂർ കോടതിയിൽ ഹാജരാക്കി.

എസ്.ഐമാരായ മുരളി കൃഷ്​ണൻ, ഇഖ്ബാൽ, പ്രബേഷൻ എസ്.ഐ മധു ബാലകൃഷ്​ണൻ, സ്​പെഷൽ ബ്രാഞ്ച് ഓഫിസർ നസീർ തിരൂർക്കാട്, എ.എസ്.ഐമാരായ പ്രമോദ്, ജയപ്രകാശ്, രാജേഷ്, ജോബിൻ, ഡബ്ല്യൂ.സി.പി.ഒ സമീറ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - eloped with man molested their daughter women arrested
Next Story