കളമശ്ശേരി: അയൽപക്ക സൗഹൃദമാണ് ഏലൂരിൽ പതിനാല് കാരിയായ വിദ്യാർഥിനി കൂട്ട പീഡനത്തിന് ഇരയാകാൻ ഇടയായത്. മാതാവിന്‍റെ മാതാപിതാക്കളോടെപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്.
മഞ്ഞുമ്മലിൽ ഇവരുടെ വീടിനു സമീപം വാടകക്ക് താമസിച്ചു വന്ന ചില അന്തർ സംസ്ഥാന തൊഴിലാളികളുമായി വിദ്യാർഥിനി അടുത്തത് ഈ സമയത്താണ്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ട അടുത്തിടെയാണ്. പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കാണിക്കുകയും തുടർന്ന് കൗൺസിലിങ്ങിന് വിധേയയാക്കുകയുമായിരുന്നു. കൗൺസിലിങ്ങിലാണ് കുട്ടി നിരന്തരമായി പീഡനത്തിന് ഇരയായിരുന്നതായി അറിയുന്നത്.
കൊച്ചി അസി. പൊലീസ് കമീഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പീഡനം സ്ഥിരീകരിച്ചത്. ഏലൂർ പൊലീസാണ് കേസെടുത്തത്. മാർച്ച് മുതൽ പ്രതികൾ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടി പൊലീസിനെ അറിയിച്ചു.