Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range 24 Oct 2021 1:54 PM GMT Updated On
date_range 24 Oct 2021 1:54 PM GMTയോഗ്യത പത്താം ക്ലാസ്, ശമ്പളം ഒരു ലക്ഷം; ദക്ഷിണ കൊറിയയിലേക്ക് കർഷകത്തൊഴിലാളികളെ ആവശ്യമുണ്ട്
text_fieldsbookmark_border
മലപ്പുറം: പത്താം ക്ലാസ് പാസായ കർഷകത്തൊഴിലാളികൾക്ക് ദക്ഷിണ കൊറിയയിൽ തൊഴിലവസരം. മാസം ഒരുലക്ഷം രൂപയാണ് ശമ്പളം.
കൊറിയയിലെ കൃഷി അനുബന്ധ കമ്പനിയാണ് ഉള്ളികൃഷിക്ക് കേരളത്തിൽനിന്ന് തൊഴിലാളികളെ റിക്രൂട്ട് െചയ്യുന്നത്. സംസ്ഥാന സർക്കാറിന് കീഴിലെ ഓവർസിസ് ഡെവലപ്മെൻറ് ആൻഡ് എംപ്ലോയ്മെൻറ് പ്രമോഷൻ കൺസൽട്ടൻറിന് കീഴിലാണ് റിക്രൂട്ട്മെൻറ്.
കാർഷിക മേഖലയിൽ ജോലി ചെയ്തുള്ള പരിചയം വേണം. 25നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീകെളയും പുരുഷന്മാരെയും റിക്രൂട്ട് ചെയ്യും. ഒന്ന് മുതൽ മൂന്ന് വർഷേത്തക്ക് കരാർ നിയമനമാണ്.
ഭക്ഷണം ഉൾപ്പെടെ കമ്പനി നൽകും. അപേക്ഷിക്കാനുള്ള അവസാന തീയതി ബുധനാഴ്ചയാണ്. താൽപര്യമുള്ളവർ https://odepc.kerala.gov.in/ വെബ്സൈറ്റ് സന്ദർശിക്കുക.
Next Story