Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പരിക്കേറ്റ കാട്ടുകൊമ്പൻ ആനക്കട്ടിക്ക് സമീപം ചെരിഞ്ഞു
text_fieldsbookmark_border
കോയമ്പത്തൂർ: വായ്ഭാഗത്ത് ഗുരുതര പരിക്കേറ്റ് കേരള-തമിഴ്നാട് അതിർത്തിപ്രദേശമായ ആനക്കട്ടിക്ക് സമീപം തമ്പടിച്ചിരുന്ന കാട്ടുകൊമ്പൻ ചെരിഞ്ഞു. 12 വയസ്സ് കണക്കാക്കുന്ന ആന ജമ്പുക്കണ്ടി വനഭാഗത്താണ് നിലയുറപ്പിച്ചിരുന്നത്. തമിഴ്നാട് വനം അധികൃതരും ഡോക്ടർമാരും ചേർന്ന് മരുന്ന് കലർത്തിയ ഭക്ഷ്യസാധനങ്ങൾ നൽകിയെങ്കിലും കഴിക്കാനായിരുന്നില്ല.
മരക്കൊമ്പ് തട്ടി പരിക്കേറ്റതാവാമെന്നാണ് വനം അധികൃതർ പറയുന്നത്. 10 ദിവസമായി പട്ടിണിയിലായ ആന തിങ്കളാഴ്ച പുലർച്ച അേഞ്ചാടെ ചെരിയുകയായിരുന്നു. സംഭവസ്ഥലത്ത് പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു.
Next Story
