ഉടമകളില്ലാതെ 393 ആനകള്‍ സ്വകാര്യവ്യക്തികളുടെ കൈവശം
text_fieldsതൃശൂര്‍: ആനകളുടെ ഉടമാവകാശത്തില്‍ കണക്ക് തിരുത്തി വനംവകുപ്പ്. സംസ്ഥാനത്ത് 393 ആനകള്‍ക്ക് ഉടമാവകാശമില്ളെന്നാണ് പുതിയ കണക്ക്. ഈ മാസം 16 വരെയുള്ള വിവരങ്ങളനുസരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. മധ്യകേരളത്തിലെ പ്രമുഖ കൊമ്പനും തൃശൂര്‍ പൂരത്തിന് തിരുവമ്പാടിയുടെ കോലമേന്തുന്ന ആനയുമായ തിരുവമ്പാടി ശിവസുന്ദറിന് ഉള്‍പ്പെടെ ഉടമാവകാശ രേഖയില്ളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വെള്ളിയാഴ്ച സുപ്രീംകോടതി ആന പീഡനം സംബന്ധിച്ച ഹരജി പരിഗണിക്കുമ്പോള്‍ വനംവകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജനുവരിയില്‍ സുപ്രീംകോടതിയില്‍ 289 ആനകള്‍ക്ക് ഉടമാവകാശ രേഖകളില്ളെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് ഈ ആനകളെ ഏറ്റെടുത്ത് സംരക്ഷിക്കാന്‍ വനംവകുപ്പിന് സുപ്രീംകോടതി നിര്‍ദേശവും നല്‍കി.
ഈ വര്‍ഷം ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് വരെ പുതിയ ഉടമാവകാശത്തിനുള്ള അപേക്ഷ സ്വീകരിക്കുമെന്ന് വനംവകുപ്പ് പരസ്യപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ തേടിയുള്ള ചോദ്യത്തിനാണ് ഈ മാസം 16 വരെയായി 393 ആനകള്‍ക്ക് ഉടമാവകാശം തേടി അപേക്ഷ ലഭിച്ചിട്ടുണ്ടെന്ന് മറുപടി നല്‍കിയത്. ഉടമാവകാശ രേഖകളില്ലാതെയാണ് ആനകളെ ഉടമകള്‍ കൈവശം വെക്കുന്നത്.
കൊമ്പന്‍-329, പിടി-60, മോഴ-നാല് എന്നിങ്ങനെയാണ് രേഖകളില്ലാത്തവയുടെ പട്ടിക. ഏറ്റവും കൂടുതല്‍ പൂരങ്ങളുടെ നാടായ തൃശൂരില്‍ 91 ആനകള്‍ക്കാണ് ഉടമാവകാശം തേടി അപേക്ഷിച്ചത്. തിരുവമ്പാടിയില്‍, പ്രമുഖ വ്യവസായി നടയിരുത്തിയ തിരുവമ്പാടി ശിവസുന്ദര്‍, ദേവസ്വത്തിലെതന്നെ ലക്ഷ്മി എന്നീ ആനകള്‍ക്കും രേഖയില്ല. കേരളത്തിലെതന്നെ ആനയഴകിന്‍െറ മുന്‍നിരക്കാരനാണ് ശിവസുന്ദര്‍. രണ്ടാംസ്ഥാനത്ത് കോട്ടയമാണ്. 71 എണ്ണത്തിന് രേഖയില്ല. കൊല്ലം-47, പാലക്കാട്-33, തിരുവനന്തപുരം-29, എറണാകുളം-24, ആലപ്പുഴ-20, ഇടുക്കി-18, പത്തനംതിട്ട-17, കോഴിക്കോട്-15, മലപ്പുറവും കണ്ണൂരും 13 വീതം ആനകള്‍ക്കുമാണ് രേഖയില്ലാത്തത്. രേഖയില്ലാതെ ആനകളെ കൈവശം വെക്കുന്നത് ഏഴുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമായിട്ടും കേരളത്തില്‍ കഴിഞ്ഞ 69 വര്‍ഷമായിട്ടും ഈ കുറ്റത്തിന് ആരെയും പിടികൂടി ശിക്ഷിച്ചിട്ടില്ല.
ഉടമാവകാശമില്ലാത്തതെന്ന് പറയുന്ന 393ല്‍ 117 എണ്ണം ബിഹാര്‍, 63 അസം, കര്‍ണാടക-ഒമ്പത്, ഝാര്‍ഖണ്ഡ്-രണ്ട് എന്നിവിടങ്ങളില്‍നിന്നുമുള്ളതാണെന്ന് ഹെറിറ്റേജ് അനിമല്‍ ടാസ്ക് ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലത്തിന് നല്‍കിയ മറുപടിയില്‍ പറയുന്നുണ്ട്. ബാക്കി ആനകളെ എവിടെനിന്ന് എത്തിച്ചതാണെന്ന് അറിയില്ളെന്നാണ് പറയുന്നത്.
മലബാര്‍ ദേവസ്വത്തിന്‍െറ അഞ്ചില്‍ രണ്ടും തിരുവിതാംകൂറിന്‍െറ 32ല്‍ 32ഉം കൊച്ചിന്‍ ബോര്‍ഡിന്‍െറ 11ല്‍ 11ഉം ഗുരുവായൂരിന്‍െറ 51ല്‍ 19ഉം രേഖകളില്ലാത്തതാണ്. ഉടമാവകാശ രേഖകളില്ലാത്ത ആനകളെ ഏറ്റെടുക്കാനുള്ള നിര്‍ദേശം നടപ്പാക്കുന്നതിന് പകരമായി ഉടമാവകാശം നല്‍കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നതിന് പരസ്യം നല്‍കിയതിനെതിരെ പരാതിയത്തെിയതോടെ, സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അപേക്ഷ വാങ്ങിയെങ്കിലും സര്‍ട്ടിഫിക്കറ്റ് അനുവദിക്കാതെ റദ്ദാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
