Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2017 4:34 AM IST Updated On
date_range 19 Dec 2017 4:34 AM ISTആന എഴുന്നള്ളിപ്പ് ആചാരങ്ങളുടെ ഭാഗമല്ല –തന്ത്രിമാർ
text_fieldsbookmark_border
തൃശൂർ: ആനകളെ ദേവതവിഗ്രഹം എഴുന്നള്ളിക്കാനുള്ള വാഹനമായി ഉപയോഗിക്കാമെന്ന് ‘തന്ത്രസമുച്ചയം’അടക്കമുള്ള താന്ത്രിക ഗ്രന്ഥങ്ങളിലോ മറ്റ് പ്രാമാണിക ഗ്രന്ഥങ്ങളിലോ പറയുന്നില്ലെന്ന് കൊച്ചിൻ ദേവസ്വം ബോർഡിെൻറ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലെ തന്ത്രിമാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി തന്ത്രിമാർ ബോർഡിന് കത്ത് നൽകി. ആനയെഴുന്നള്ളിപ്പ് ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാെണന്ന വാദം ഒരു കൂട്ടർ ഉന്നയിക്കുേമ്പാഴാണ് വിരുദ്ധ നിലപാടുമായി തന്ത്രിമാർ രംഗത്തു വരുന്നത്. ആനകളെ ഇത്തരത്തിൽ ഉപയോഗിക്കുന്നതിനോട് തങ്ങൾക്ക് യോജിപ്പില്ലെന്നും ഇക്കാര്യത്തിൽ യുക്തമായ തീരുമാനം ദേവസ്വം ബോർഡിന് എടുക്കാമെന്നും അവർ കത്തിൽ വ്യക്തമാക്കി. ആനപ്പുറത്ത് ദേവവിഗ്രഹം എഴുന്നള്ളിക്കുന്നത് പ്രാമാണിക ഗ്രന്ഥങ്ങളിൽ പരാമർശം പോലും കണ്ടില്ലെന്ന് കൊടുങ്ങല്ലൂർ ശൃംഗപുരം ദേവസ്വം തന്ത്രി പൂപ്പാതി താമരശ്ശേരി മേക്കാട്ടുമന ടി. ശങ്കരൻ നമ്പൂതിരിപ്പാട് പറയുന്നു. താന്ത്രിക ഗ്രന്ഥങ്ങളിൽ രഥങ്ങളിലോ മേൽശാന്തിയുടെ കൈകളിലോ അല്ലെങ്കിൽ ഗരുഡവാഹനം പോലുള്ള വാഹനങ്ങളിലോ ആവാമെന്നാണ് നിർദേശിച്ചിട്ടുള്ളെതന്നും അദ്ദേഹം വ്യക്തമാക്കി.
ആന എഴുന്നള്ളിപ്പിൽ നിയന്ത്രണം വേണമെന്നാണ് തൃശൂർ പൂരത്തിെൻറ മുഖ്യ പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളുടെയും കൊച്ചിൻ ദേവസ്വം ബോർഡിെൻറ ഉടമസ്ഥതയിലുള്ള വടക്കുംനാഥൻ ക്ഷേത്രത്തിലെയും തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരി അറിയിച്ചത്. ആനയെഴുന്നള്ളിപ്പ് കേസിൽ സുപ്രീംകോടതി കൊച്ചിൻ ദേവസ്വം ബോർഡിനോട് അഭിപ്രായം തേടിയതിനെതുടർന്നാണ് തന്ത്രിമാരെ സമീപിച്ചത്. നാനൂറിലധികം ക്ഷേത്രങ്ങളുള്ള കൊച്ചിൻ ദേവസ്വം ബോർഡിന് 24 തന്ത്രിമാരുണ്ട്. ഓരോരുത്തരും പ്രത്യേകം കത്ത് തയാറാക്കി നൽകി. ആനപ്പുറത്തിരിക്കുന്ന ദേവവിഗ്രഹത്തിൽ ഭക്തരുടെ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുപറഞ്ഞ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറ് മന പത്മനാഭൻ നമ്പൂതിരിപ്പാട് മാത്രമാണ് വ്യത്യസ്തമായ അഭിപ്രായം രേഖപ്പെടുത്തിയത്.
20ന് സുപ്രീംകോടതി കേരളത്തിലെ ആനയെഴുന്നള്ളിപ്പ് കേസ് പരിഗണിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story