ഏഴു മണിക്കൂർ കിണറ്റിൽ; ഒടുവിൽ കാട്ടാനക്ക് മോചനം
text_fieldsകോതമംഗലം പിണവൂർകുടിയിൽ കിണറ്റൽ വീണ ആന
കോതമംഗലം: ഏഴുമണിക്കൂറോളം കിണറ്റിൽ കുടുങ്ങിയ കാട്ടാനക്ക് ഒടുവിൽ മോചനം. കുട്ടമ്പുഴയിലാണ് സംഭവം. വനപാലകരുടെ നേതൃത്വത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണർ ഇടിച്ചാണ് ആനയെ രക്ഷിച്ചത്. കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർകുടിയിൽ ബുധനാഴ്ച പുലർച്ചയാണ് സംഭവം. 20 വയസ്സുള്ള മോഴയാനയാണ് പിണവൂർകുടി അമ്പലത്തിനുസമീപം കൊട്ടാരത്തിൽ ഗോപാലകൃഷ്ണെൻറ കിണറ്റിൽ വീണത്.
നേര്യമംഗലം റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ വനപാലകരും നാട്ടുകാരും ചേർന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിെൻറ വക്കിടിച്ചു. ഏഴുമണിക്കൂറോളം കിണറ്റിൽ കിടന്ന ആനയെ കയറ്റിയപ്പോൾ വനപാലകർക്ക് നേരെ തിരിഞ്ഞു. തുടർന്ന് വളരെ കഷ്ടപ്പെട്ടാണ് ആനയെ വനത്തിലേക്ക് കയറ്റിവിട്ടത്.
കൂട്ടം തെറ്റിയ ആനയാണ് അപകടത്തിൽപെട്ടത്. ജനവാസ മേഖലയിൽ സ്ഥിരമായി കാട്ടാനക്കൂട്ടങ്ങൾ ഇറങ്ങി കൃഷി നശിപ്പിക്കുന്നതും കിണറ്റിൽ വീഴുന്നതും പതിവാണ്. കർഷകരുടെ നിരവധി വിളകളാണ് ആനക്കൂട്ടം ചവിട്ടി മെതിച്ച് നശിപ്പിക്കുന്നത്. വനപാലകരുടെ അടുത്ത് പരാതി പറഞ്ഞ് മടുെത്തന്നും ശാശ്വത പരിഹാരം കാണണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.