വന്യജീവി നിർവചനത്തിൽനിന്നും നാട്ടാനയെ ഒഴിവാക്കി
text_fieldsതൃശൂർ: വന്യജീവി ആക്രമണങ്ങളിൽ നഷ്ടപരിഹാരം ലഭിക്കുന്നതിൽ നാട്ടാനയെ ഉൾപ്പെടുത്തിയ ഉത്തരവ് സർക്കാർ തിരുത്തി. ഈ വർഷം ഏപ്രിലിൽ പുറപ്പെടുവിച്ച ഉത്തരവാണ് വനംവകുപ്പ് ആരുമറിയാതെ തിരുത്തിയത്. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഉത്സവ എഴുന്നള്ളിപ്പിന് ലോറിയിൽ കൊണ്ടുപോയ ആനയുടെ ചവിേട്ടറ്റ് പാപ്പാൻ മരിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാറിനെ സമീപിച്ചപ്പോഴാണ് ഉത്തരവ് തിരുത്തിയത് പുറത്തറിഞ്ഞത്.
വന്യജീവികളുടെ ആക്രമണത്തിനിരയാകുന്നവര്ക്ക് നഷ്ടപരിഹാരം നല്കാനുള്ള 1980ലെ ചട്ടത്തിെൻറ വ്യവസ്ഥകൾ ഭേദഗതി ചെയ്താണ് വന്യജീവികളുടെ നിർവചനത്തിൽ നാട്ടാനകളെയും ഉൾപ്പെടുത്തി നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് ഉത്തരവിറക്കിയത്. അതനുസരിച്ച് നാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടാൽ 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം. ഇതാണ് പുതിയ ഉത്തരവിലൂടെ വനംവകുപ്പ് തിരുത്തിയത്. വന്യജീവിയുടെ നിർവചനത്തിൽ ‘നാട്ടാന’ എന്നുൾപ്പെടുത്തിയ ഭേദഗതി ഒഴിവാക്കിയതായയാണ് പുതിയ ഉത്തരവ്. ഏപ്രിലിൽ േഭദഗതി വന്നപ്പോൾ തന്നെ ഉടമകളെ സഹായിക്കാനാണ് ഇതെന്ന് വിമർശനമുണ്ടായിരുന്നു. നാട്ടാന പരിപാലന ചട്ടമനുസരിച്ച് ആനകളുണ്ടാക്കുന്ന നഷ്ടത്തിന് ഉടമയാണ് ഉത്തരവാദി.
ആനയെ ഇൻഷൂർ ചെയ്തിരിക്കണമെന്നുൾപ്പെടെ നിർദേശവും നൽകിയിരുന്നു. പല ആനകൾക്കും ഇത് നടപ്പാക്കിയിരുന്നില്ല. ആനയുടെ ആക്രമണത്തിൽ പാപ്പാന്മാർ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ ആനത്തൊഴിലാളി യൂനിയൻ സംസ്ഥാന സെക്രട്ടറിയായ സി.പി.എം നേതാവ് ബാബു എം. പാലിശേരിയുടെ ഇടപെടലിനെ തുടർന്നാണ് 10 ലക്ഷം രൂപ നഷ്ടപരിഹാരത്തിൽ ‘നാട്ടാന’യുടെ ആക്രമണവും ഉൾപ്പെടുത്തിയത്. എന്നാൽ നാട്ടാന പരിപാലന ചട്ടമനുസരിച്ച് ഈ ഉത്തരവ് നടപ്പാക്കാനാവില്ലെന്ന് നിയമ വകുപ്പ് ചൂണ്ടിക്കാട്ടി. ചട്ടത്തിൽ ഭേദഗതി വരുത്തിയേ ഇത്തരം ഉത്തരവിന് നിയമസാധുതയുള്ളൂവെന്നും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ആരുമറിയാതെ വനംവകുപ്പ് സ്വന്തം ഉത്തരവ് വിഴുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
