Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുളത്തിൽ വീണ...

കുളത്തിൽ വീണ കാട്ടാനകളെ രക്ഷിച്ചു VIDEO

text_fields
bookmark_border
കുളത്തിൽ വീണ കാട്ടാനകളെ രക്ഷിച്ചു VIDEO
cancel

മേപ്പാടി (വയനാട്): കുന്നമ്പറ്റയിലെ സ്വകാര്യ തോട്ടത്തിനുള്ളിലെ കുളത്തിൽ വീണ രണ്ട് കാട്ടാനകളെ വനം വകുപ്പ് അധിക ൃതരും പൊലീസും ചേർന്ന് രക്ഷപെടുത്തി. കഴിഞ്ഞ ദിവസം രാത്രി നാട്ടിലിറങ്ങിയ കാട്ടാനകൾ അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നു.

രാവിലെയാണ് കുളത്തിൽ വീണ നിലയിൽ ആനകളെ നാട്ടുകാർ കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മേപ്പാടി റേഞ്ചിലെ വനം വകുപ്പധികൃതരും പൊലീസും ചേർന്ന് ഏറെ പണിപ്പെട്ടാണ് 11.30 ഓടെ ആനകളെ കരയ്ക്ക് കയറ്റിയത്.

മണ്ണുമാന്തി യന്ത്രം എത്തിച്ച് കുളത്തിന്‍റെ ഒരു വശത്തെ മണ്ണിടിച്ചാണ് ആനകൾക്ക് കയറിപ്പോകാൻ വഴിയൊരുക്കിയത്. പിന്നീട് ആനകളെ സമീപത്തെ ചെമ്പ്ര വനത്തിലേക്ക് കയറ്റി വിട്ടു.

Show Full Article
TAGS:wayanad kerala news elephant rescued 
News Summary - elephant Rescued from pond wayanad-kerala news
Next Story