Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലപ്പുഴയിൽ ഇടഞ്ഞോടിയ ആന ചെളിയിൽ താഴ്ന്ന നിലയിൽ VIDEO

text_fields
bookmark_border
Elephant in Musth
cancel

ആലപ്പുഴ: തുറവൂരിൽ ഇടഞ്ഞോടിയ ആനയെ ചെളിയിൽ താഴ്ന്ന നിലയിൽ കണ്ടെത്തി. ദേശീയപാതയിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെ അനന്തൻകരി പാടത്താണ് ആന ഇപ്പോഴുള്ളത്. ചെളിയിൽ താഴ്ന്ന നിലയിൽ കണ്ടെത്തിയ ആനയെ പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. റോഡ് സൗകര്യമില്ലാത്തതിനാൽ മണ്ണുമാന്തിയന്ത്രം അടക്കമുള്ള സാമഗ്രികൾ സ്ഥലത്ത് എത്തിക്കാൻ സാധിച്ചിട്ടില്ല. 

രാവിലെ മൂന്നു മണിയോടെ ലോറിയിൽ കൊണ്ടു പോവുകയായിരുന്ന ആനയാണ് ഇടഞ്ഞോടിയത്. ഉൽസവത്തിന് ശേഷം തൃക്കാക്കരയിൽ നിന്നും ആലപ്പുഴ മുല്ലക്കലിലേക്ക് കൊണ്ടു വരികയായിരുന്നു. ഇടഞ്ഞോടിയ ആന ഒരു വീടിന്‍റെ മതിലും ഓട്ടോറിക്ഷയും ആന തകർത്തു. 

യാത്രക്കിടെ ലോറിക്ക് കുലുക്കം അനുഭവപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ വേഗത കുറച്ച സമയത്ത് ആന എടുത്തു ചാടി. ദേശീയപാതയിൽ നിന്ന് മൂന്നു കിലോമീറ്റർ ദൂരേക്ക് ആന ഒാടിപ്പോവുകയായിരുന്നു.

സ്ഥലത്തേക്ക് ജനപ്രവാഹം ഉള്ളതിനാൽ ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Elephant in Musth in Thuravoor, Alappuzha -Kerala News
Next Story