Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2019 12:26 AM IST Updated On
date_range 24 July 2019 12:26 AM ISTനാട്ടാനകൾക്ക് ആറ് മണിക്കൂർ േജാലി; ആളെ കൊന്നാൽ ആറ് മാസം വിലക്ക്
text_fieldsbookmark_border
തൃശൂർ: എഴുന്നള്ളിപ്പുൾപ്പെടെ ആനയെ ആറ് മണിക്കൂർ ജോലിയെടുപ്പിച്ചാൽ ആറ് മണിക്കൂർ വി ശ്രമം നിർബന്ധം. ആന ഒന്നിന് 1.2 ഏക്കർ സ്ഥലം വേണം. ആനകളെ അനുസരണ പഠിപ്പിക്കാൻ ലോഹം കൊണ്ടു ള്ള തോട്ടികളുൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിക്കരുത്-ഇത്തരം കർക്കശ വ്യവസ്ഥകൾ ഉൾപ്പെടുത്തി നാട്ടാന പരിപാലന ചട്ടം പരിഷ്കരിക്കുന്നു. ഇതിെൻറ കരട് പ്രസിദ്ധീകരിച ്ചു. നിയമലംഘനത്തിന് കനത്ത പിഴയാണ് കരടിൽ വ്യവസ്ഥ ചെയ്യുന്നത്. കേന്ദ്ര മൃഗസംരക്ഷണ മ ന്ത്രാലയത്തിെൻറയും സുപ്രീംകോടതിയുടെയും നിർദേശങ്ങൾ ഉൾപ്പെടുത്തിയാണ് കരട് നിയമം.
ജോലിയെടുപ്പിക്കുന്ന അത്ര തന്നെ സമയം വിശ്രമം കൊടുക്കണമെന്നാണ് കരട് നിയമത്തിലെ ശിപാർശ. യാത്രാസമയം ജോലിയെടുപ്പിക്കുന്നതിൽപ്പെടും. മനുഷ്യരെ കൊല്ലുകയോ വസ്തു വകകൾ നശിപ്പിക്കുകയോ ചെയ്യുന്ന ആനകളെ ആറ് മാസം വിലക്കും. നിലവിൽ ഇത് 15 ദിവസമാണ്. അനുസരണ പഠിപ്പിക്കാൻ തോട്ടി, വളഞ്ഞ ലോഹായുധങ്ങൾ മുതലായവ ഉപയോഗിക്കുന്ന പാപ്പാൻമാർക്ക് ആദ്യം 10,000 രൂപയും, പിന്നീട് 20,000വും അതിനു ശേഷം വീണ്ടും ആനയെ പീഡിപ്പിച്ചാൽ ആറു മാസത്തെ തടവും എന്നാണ് പുതിയ നിയമത്തിലെ വ്യവസ്ഥ.
ആനയെ സംബന്ധിച്ച മുഴുവൻ രജിസ്റ്ററുകളും പാപ്പാൻ കൈവശം കരുതിയിരിക്കണം. അവ ആർക്കും പരിേശാധിക്കാം. ആനകളുടെ ജില്ല മാറ്റത്തിന് പ്രത്യേക അനുമതി പത്രം നിർബന്ധമാക്കി. പുതിയ പാപ്പാൻ ചുമതലയേറ്റാൽ ആനയെ ആറ് മാസത്തേക്ക് ഒരു പരിപാടിയിലും പങ്കെടുപ്പിക്കരുത്. ഉടമസ്ഥാവകാശമുള്ള ആനകൾക്ക് 10,000വും അതില്ലാത്തവക്ക് 50,000 രൂപയുമാണ് പോസ്റ്റ്മോർട്ടത്തിനുള്ള ഫീസ്. ആനകളെ കൈവശം വച്ച ആളുടെ സ്ഥലത്തു നിന്നും മൂന്ന് മാസത്തിൽ കൂടുതൽ കാലത്തേക്ക് മാറ്റി നിർത്തരുത്.
അനധികൃതമായി ആനകളെ ടൂറിസം കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്നത് തടയാൻ പ്രത്യക ഉദ്യോഗസ്ഥനുണ്ടാവും. അക്രമകാരിയും കൊലപാതകിയുമായവയെ കുഴപ്പക്കാരായ ആനകൾ എന്ന പുതിയ ഒരു വിഭാഗവും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആന പീഡനമായി പത്ത് കാര്യങ്ങളാണ് പറയുന്നത്. ആനയെ മറ്റൊരാൾക്ക് കൈമാറിയാൽ ആനയെ പിടിച്ചെടുത്ത് സർക്കാറിെൻറ സ്വത്താക്കുവാനും ആനയെ കൈമാറുന്നവർ പിന്നീട് ആനയെ കൈവശം വെക്കുന്നത് വിലക്കാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story