നാടിനെ വിറപ്പിച്ച് കാട്ടാന; കൊട്ടിയൂരിൽ വീട്ടുമുറ്റത്ത് ആനയിറങ്ങി -VIDEO
text_fieldsകൊട്ടിയൂർ(കണ്ണൂർ): കാട്ടാനപ്പേടിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കൊട്ടിയൂർ പാൽചുരം നിവാസികൾ. രാപ്പകൽ വ്യത്യാസമില്ലാതെ പ്രദേശത്ത്
കാട്ടാനകൾ സ്വൈര്യവിഹാരത്തിലാണ്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ പാൽചുരത്തെ വീട്ടുമുറ്റത്തും കാട്ടാനയെത്തി.
കൃഷിയിടത്തിലിറങ്ങിയ ആന വീട്ടുമുറ്റത്തുകൂടി റോഡിലേക്കിറങ്ങുകയായിരുന്നു. തുടർന്ന് കൊട്ടിയൂർ അമ്പായത്തോട് -തലപ്പുഴ 44-ാം മൈൽ റോഡിലൂടെ നടന്നു പോയി. ഷിേൻറാ ഓളാട്ടുപുറം എന്നയാളുടെ വീടിനു മുന്നിലാണ് കാട്ടാന വന്നത്. മരങ്ങൾക്കിടയിലൂടെ വന്ന് മുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾക്ക് സമീപത്തുകൂടെ പോകുന്നതിെൻറ ദൃശ്യങ്ങൾ ഇദ്ദേഹം വീടിെൻറ മുകളിൽ കയറി മൊബൈലിൽ പകർത്തി.
പകൽ സമയത്തും കാട്ടാന ജനവാസ കേന്ദ്രത്തിലേക്ക് എത്തിയത് ജനങ്ങളെ ഏറെ പരിഭ്രാന്തരാക്കിയിരിക്കുകയാണ്. കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ നിന്നെത്തുന്ന കാട്ടാനകളാണ് വിഹരിക്കുന്നത്. ഈ മേഖലയിൽ നിരവധിപേർ കാട്ടാനയുടെ ആക്രമണത്തിൽ മരണമടഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
