Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാട്ടുകൊമ്പൻ...

കാട്ടുകൊമ്പൻ ഏലത്തോട്ടം കാവൽക്കാരനെ കൊന്ന്​ കുഴിയിൽ താഴ്​ത്തി

text_fields
bookmark_border
കാട്ടുകൊമ്പൻ ഏലത്തോട്ടം കാവൽക്കാരനെ കൊന്ന്​ കുഴിയിൽ താഴ്​ത്തി
cancel

ഇടുക്കി: പൂപ്പാറയിൽ ഏലത്തോട്ടം കാവൽക്കാരനെ കാട്ടാന തുമ്പിക്കൈ കൊണ്ട്​​ അടിച്ചുവീഴ്ത്തി കുഴിയിലേക്ക് ചവിട്ടിത്താഴ്ത്തി മണ്ണിട്ടുമൂടി. പുത്തുപ്പാറ എസ്​റ്റേറ്റ് ലൈൻസിലെ താമസക്കാരൻ പി. വേലുവിനാണ്​​ (-55) ദാരുണാന്ത്യം. പൂപ്പാറ മൂലത്തുറയിൽ ഏലത്തോട്ടം കാവൽക്കാരനായ വേലു ശനിയാഴ്​ച രാവിലെ ആറരയോടെ പുതുപ്പാറയിൽനിന്ന്​ മൂലത്തുറയിലെ തോട്ടത്തിലേക്ക് നടന്നുവരുമ്പോഴാണ് കാട്ടാനയുടെ  മുന്നിൽപെട്ടത്. 

അടിച്ചുവീഴ്ത്തിയ ശേഷം തോട്ടത്തിൽ ഏലത്തൈ നടാ​നെടുത്ത മൂന്നടിയോളം താഴ്​ചയുള്ള കുഴിയിലേക്ക് വേലുവിനെ ചവിട്ടിത്താഴ്ത്തിയ ആന കുഴി മണ്ണിട്ടുമൂടിയാണ് സ്ഥലംവിട്ടത്. വേലുവി​​​​െൻറ കാലുകൾ മണ്ണിനുപുറത്ത് കാണാമായിരുന്നു. ഇതുവഴി വന്ന സഹപ്രവർത്തകർ കൂടിയായ തൊഴിലാളികൾ ആനയുടെ ചിന്നംവിളി കേട്ടിടത്തേക്ക്​ വന്നുനോക്കിയപ്പോൾ മണ്ണിട്ടുമൂടിയ കുഴിയിൽനിന്ന്​ തള്ളിനിൽക്കുന്ന കാലുകളാണ്​ കണ്ടത്​. ഇവർ അറിയിച്ചതിനെ തുടർന്ന് കൂടുതൽ തൊഴിലാളികൾ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. വേലുവി​​​​െൻറ തലയും നെഞ്ചും തകർന്നിരുന്നു. കഴിഞ്ഞവർഷം കുങ്കിയാനകളുടെ സഹായത്തോടെ മയക്കുവെടിെവച്ച് ഇവിടെനിന്ന്​ കൊണ്ടുപോകാൻ ശ്രമിച്ച കുറിവാലൻ കൊമ്പനാണ് വേലുവിനെ കൊന്നതെന്നാണ് നാട്ടുകാർ നൽകുന്ന സൂചന.  

കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടണമെന്ന്​ ആവശ്യപ്പെട്ട്​ മൃതദേഹവുമായി നാട്ടുകാർ ആറുമണി​ക്കൂറോളം റോഡ്​ ഉപരോധിച്ചത്​ സ്ഥലത്ത്​ സംഘർഷാവസ്ഥ സൃഷ്​ടിച്ചു. കാട്ടാനശല്യത്തിനെതിരെ നടപടിയെടുക്കാത്ത വനപാലകർ സ്ഥലത്ത് എത്തണമെന്ന്​ ആവശ്യപ്പെട്ട്​ മൃതദേഹം നീക്കുന്നതിന്​ പൊലീസിനെ നാട്ടുകാർ അനുവദിച്ചില്ല. വനപാലകർ എത്താതിരുന്നതോടെ പ്രകോപിതരായ നാട്ടുകാർ മൃതദേഹവുമായി പൂപ്പാറ ടൗണിൽ എത്തിയായിരുന്നു ഉപരോധം. വിവരമറിഞ്ഞ്​ ജില്ല കലക്​ടർ, ഇടുക്കി സബ് കലക്​ടർ വിനോദിനെ അയച്ചെങ്കിലും അനുനയചർച്ച പരാജയപ്പെട്ടു. ഒടുവിൽ മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്​മി, മൂന്നാർ ഡിവൈ.എസ്​.പി പി. പയസ്​ ജോർജ്​, ഫോറസ്​റ്റ് റേഞ്ച് ഓഫിസർ സുജീന്ദ്രൻ എന്നിവരും പൊലീസ്​ സംഘവുമെത്തി നടത്തിയ നീക്കങ്ങളും ഫലം കണ്ടില്ല. 

മൂന്നാംവട്ടം സബ് കലക്​ടറും മൂന്നാർ വൈൽഡ് ലൈഫ് വാർഡനും ചേർന്ന് നടത്തിയ ചർച്ചയിൽ വൈദ്യുതി വേലി സ്ഥാപിക്കാമെന്നും പ്രദേശത്തെ അഞ്ചുപേരെ വനംവകുപ്പ് വാച്ചർമാരായി നിയമിക്കുമെന്നും ശമ്പളം വനംവകുപ്പ് നൽകുമെന്നും ഒത്തുതീർപ്പുണ്ടാക്കി. റാപിഡ് റെസ്​പോൺസ്​ ടീമി​​​​െൻറ സേവനവും ഉറപ്പുനൽകിയതോടെയാണ്​ സമരം അവസാനിപ്പിച്ച്​ മൃതദേഹം പോസ്​റ്റ്​മോർട്ടം ചെയ്യാൻ കൊണ്ടുപോയത്​. ബോഡിമെട്ട് വഞ്ചിവില്ലൈ തെരുവിൽ താമസിക്കുന്ന പളനി തേവരുടെ മകനാണ്​ വേലു. രണ്ടു ഭാര്യമാരും മൂന്ന് മക്കളുമുണ്ട്​. 

രണ്ടുതവണ രക്ഷപ്പെട്ടു; ഒടുവിൽ ജീവനെടുത്തു
അടിമാലി: രണ്ടുതവണ കാട്ടാനയുടെ മുന്നിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട വേലുവി​​​​െൻറ ജീവൻ ഒടുവിൽ കാട്ടാന​​യെടുത്തു. 16 വർഷം മുമ്പ്​ തമിഴ്നാട്ടിലെ ബോഡിമെട്ടിൽനിന്ന്​ ശാന്തൻപാറ പഞ്ചായത്തിലെ പൂപ്പാറ പുതുപ്പാറ എസ്​റ്റേറ്റിലെത്തിയ വേലു നേര​േത്ത രണ്ടുവട്ടം കാട്ടാനയുടെ മുന്നിൽപെട്ടിരുന്നു. തലനാരിഴക്കാണ് രക്ഷപ്പെട്ടത്. 

ബോഡിമെട്ടിലെ ശ്രീധറി​​​​െൻറ ഉടമസ്​ഥതയിലുള്ള എസ്​റ്റേറ്റിൽ തൊഴിലാളിയായെത്തിയ ​വേലുവി​​​​െൻറ അർപ്പണമനോഭാവവും ആത്​മാർഥതയും മനസ്സിലാക്കിയ ശ്രീധർ കാവൽക്കാരനായി സ്​ഥാനക്കയറ്റം നൽകുകയായിരുന്നു. ഭാര്യയെയും മക്കളെയും എസ്​റ്റേറ്റിൽ ഒപ്പം താമസിപ്പിക്കാനും സൗകര്യം നൽകി. ഇതോടെ തമിഴ്നാട്ടിലെ ബന്ധം അറ്റ വേലുവിന് പിന്നെ എല്ലാം ഈ എസ്​റ്റേറ്റിലെ തൊഴിലായിരുന്നു. മറ്റ് ജോലിക്കാർ രാവിലെ എട്ടിനാണ്​​ ജോലിക്കിറങ്ങിയിരുന്നതെങ്കിൽ വേലുവി​​​​െൻറ ജോലി ആറിന്​ തുടങ്ങും. 

സന്ധ്യ മയങ്ങുന്നതുവരെ തോട്ടം പരിപാലനവുമായി നടന്നിരുന്ന വേലു പുറംലോകത്തെത്തുന്നത്​ വീട്ടാവശ്യത്തിന്​ സാധനങ്ങൾ വാങ്ങാൻ മാത്രമായിരുന്നു. ജോലിക്കാരോടും നാട്ടുകാരോടും സൗമ്യമായി പെരുമാറുകയും കഴിയുന്ന സഹായങ്ങൾ ചെയ്യുകയും ചെയ്യുന്നതിനാൽ വേലു എല്ലാവർക്കും പ്രിയപ്പെട്ടവനുമായിരുന്നു. 22 ഏക്കർ ഭൂമിയിൽ ജോലിക്കാരെ വെച്ച് ഏലംകൃഷി കൃത്യമായി വേലു ചെയ്തിരുന്നതിനാൽ എസ്​റ്റേറ്റിൽ വല്ലപ്പോഴും മാത്രമാണ് താൻ എത്തിയിരുന്നതെന്ന്​ ഉടമ പറയുന്നു. രണ്ട് മക്കളാണ്​ വേലുവിന്. ഒരാളെ തമിഴ്നാട്ടിൽ വിവാഹം കഴിച്ചയച്ചു. മറ്റൊരാൾ വേലുവിനോടൊപ്പം എസ്​റ്റേറ്റിൽ ജോലിയെടുക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantkerala newsmalayalam newskill
News Summary - elephant kill man- kerala news
Next Story