പള്ളിനേർച്ചക്ക് കൊണ്ടുവന്ന ആന പാപ്പാനെ കുത്തിക്കൊന്നു
text_fieldsആലത്തൂർ (പാലക്കാട്): മേലാർകോട് ചീനിക്കോട് തെരുവ് മസ്താൻ ഔലിയ പള്ളിയിൽ നേർച്ചക്ക് കൊണ്ടുവന്ന ആന ഒന്നാംപാപ്പാനെ കുത്തിക്കൊന്നു. തൃശൂർ കണ്ടശ്ശാംകടവ് ആലങ്ങാട്ട് പറമ്പ് കൂട്ടാലയിൽ വേലായുധെൻറ മകൻ കണ്ണനാണ് (35) മരിച്ചത്. മേലാർക്കോട് പഴയ ആണ്ടിത്തറ വിഭാഗം നേർച്ച കമ്മിറ്റി കൊണ്ടുവന്ന ചാലക്കുടി ഊക്കൻസ് കുഞ്ചു എന്ന ആനയാണ് ഇടഞ്ഞത്.
നേർച്ചയുടെ എഴുന്നള്ളിപ്പിന് നെറ്റിപ്പട്ടം കെട്ടാൻ ആനയെ തളച്ചിരുന്ന ചങ്ങല അഴിക്കുന്നതിനിടെ ചൊവ്വാഴ്ച പുലർച്ച മൂന്നരക്കാണ് സംഭവം. കണ്ണനെ തുമ്പിക്കൈകൊണ്ട് ചുറ്റിപ്പിടിച്ച് നിലത്തിട്ട് കുത്തുകയായിരുന്നു. ആന മാറാത്തതിനാൽ പാപ്പാെൻറ മൃതദേഹം എടുത്തുമാറ്റാൻ കഴിഞ്ഞില്ല. രണ്ട് മണിക്കൂറിന് ശേഷം മറ്റ് ആനകളുടെ പാപ്പാന്മാർ ചേർന്ന് ആനയെ മാറ്റിയാണ് മൃതദേഹമെടുത്തത്. ഇതോടെ ആന പ്രകോപിതനായി സമീപത്തെ രണ്ട് തെങ്ങുകൾ, മൂന്ന് തേക്ക്, ഒരു മാവ്, ഷെഡ്, കുളിമുറി, വാട്ടർ ടാങ്ക് എന്നിവ തകർത്തു. രണ്ട് മാസം മുമ്പ് മദപ്പാട് കണ്ടിരുന്നെങ്കിലും അതെല്ലാം കഴിഞ്ഞ് ശാന്തമായ അന്തരീക്ഷത്തിലാണ് എഴുന്നള്ളിപ്പിന് കൊണ്ടുപോയിത്തുടങ്ങിയതെന്നാണ് പറയുന്നത്.
തൃശൂരിലെ വെറ്ററിനറി സർജൻ ഡോ. രാജീവിെൻറ നേതൃത്വത്തിലുള്ള എലിഫെൻറ് സ്ക്വാഡ് രാവിലെ എേട്ടാടെയെത്തി മയക്കുവെടി വെച്ചെങ്കിലും തളർന്നില്ല. 8.30ന് വീണ്ടും വെടി വെച്ച ശേഷമാണ് 9.30ഓടെ തളച്ചത്. കണ്ണൻ ഒന്നരവർഷമായി കുഞ്ചുവിെൻറ ഒന്നാം പാപ്പാനാണ്. മൃതദേഹം തൃശൂർ മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. ആലത്തൂർ സി.ഐ കെ.എ. എലിസബത്ത്, എസ്.ഐ അനീഷ്, എ.എസ്.ഐ സുന്ദരൻ, എസ്.എസ്.ബി. ഉമ്മർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
