ആന ഇടഞ്ഞ് പമ്പാനദിയില്‍ ചാടി; പൊലീസും ഫയർഫോഴ്സും നാട്ടുകാരും കാത്തിരുന്നത് മണിക്കൂറുകൾ -VIDEO
text_fieldsഅയിരൂരില്‍ ഇടഞ്ഞ ആന പമ്പാനദിയില്‍ ചാടിയപ്പോൾ
റാന്നി: അയിരൂരില്‍ ഇടഞ്ഞ ആന പമ്പാനദിയില്‍ ചാടി. അയിരൂരിലെ ആന പ്രേമികള്‍ ചേര്‍ന്ന് പാട്ടത്തിനെടുത്ത സീതയെന്ന പിടിയാനയാണ് നദിയില്‍ ചാടിയത്. രാവിലെ മുതല്‍ കരയ്ക്കു കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും വൈകീട്ടോടെയാണ് ആന കരയില്‍ കയറിയത്.
പമ്പാനദിയുടെ തീരത്താണ് ആനയെ തളച്ചിരുന്നത്. ഇവിടെ നിന്നും അഴിച്ചു കൊണ്ടു പോകാനുള്ള ശ്രമത്തിനിടയിലാണ് ആന നദിയില്‍ ചാടിയത്. ആന പിന്നീട് പുതമൺ ഭാഗത്തേയ്ക്ക് തിരിച്ചു. സംഭവം അറിഞ്ഞ് നദിയുടെ ഇരു കരയിലും നാട്ടുകാർ തടിച്ചു കൂടിയതോടെ പൊലീസിനും പണിയായി.
റാന്നി, ആറന്‍മുള, കോയിപ്രം പൊലീസും, റാന്നി അഗ്നിശമന സേനാ യൂണിറ്റും, വനംവകുപ്പ് അധികൃതരും സ്ഥലത്തുണ്ടായിരുന്നു. വൈകീട്ടോടെ തിരികെ അയിരൂർ കരയില്‍ കയറിയ ആനയെ അനുനയിപ്പിച്ച് തളച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

