ഭീഷണിയായ കൊമ്പന്‍ ഇനി താപ്പാന
text_fieldsഗൂഡല്ലൂര്‍: ചേരമ്പാടി ഭാഗത്ത് ഭീഷണിയായി മാറിയ കാട്ടാനയെ മെരുക്കിയശേഷം താപ്പാനയായി പുറത്തേക്ക്. കഴിഞ്ഞ ഏപ്രില്‍ നാലിന് ചേരമ്പാടി ഭാഗത്തുനിന്ന് മുതുമലയിലെ താപ്പാനകളുടെ സഹായത്തോടെ മുതുമല തെപ്പക്കാട് ആനവളര്‍ത്തു ക്യാമ്പിലത്തെിച്ച കൊമ്പനാണ് അനുസരണയുള്ള താപ്പാനയായി പുറത്തുവന്നത്. ചേരമ്പാടി ഭാഗത്ത് ആളുകളുടെ ജീവനെടുക്കുന്നത് പതിവായതോടെയാണ് ഈ ഒന്നര കൊമ്പന്‍ ആനയെ പിടികൂടണമെന്ന ആവശ്യം ശക്തമായത്.
തുടര്‍ന്നാണ് താപ്പാനകളുടെ സഹായത്തോടെ ആനയെ പിടികൂടിയത്. തെപ്പക്കാട് ആനക്യാമ്പില്‍ പ്രത്യേകം തയാറാക്കിയ ആനകൊട്ടിലില്‍ ഏഴുമാസമായി മൂന്നു കുങ്കിയാനകളെ ഉപയോഗിച്ചാണ് ഇതിനെ മെരുക്കിയത്. ആന അനുസരണ തുടങ്ങിയതോടെയാണ് പുറത്തേക്കുവിടാന്‍ മുതുമല കടുവ സങ്കേത ഡെപ്യൂട്ടി ഡയറക്ടര്‍ ശരവണന്‍െറ നേതൃത്വത്തില്‍ നടപടി സ്വീകരിച്ചത്. വെറ്ററിനറി ഡോക്ടര്‍ കലൈവാണന്‍ ആനയെ പരിശോധിച്ച് ആരോഗ്യസ്ഥിതിയും വിലയിരുത്തി.
ഇടതു കണ്ണിന് അസുഖമുള്ളതായി കണ്ടത്തെിയതിനാല്‍ ഇതിന് ചികിത്സനല്‍കാന്‍ തീരുമാനിച്ചു. ചികിത്സക്കുശേഷം ക്യാമ്പിലെ മറ്റ് താപ്പാനകള്‍ക്കൊപ്പം ഇവനും കാടിനെ സംരക്ഷിക്കുന്നതിനും മറ്റു കാട്ടാനകളെ വിരട്ടുന്ന ജോലിയിലും പങ്കാളിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
