Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പിണവൂർകുടിയിൽ കുട്ടിയാന ചെരിഞ്ഞനിലയിൽ
text_fieldsbookmark_border
കോതമംഗലം: പിണവൂർകുടി വനത്തിൽ തോട്ടിൽ കുട്ടിയാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ഒരു വയസ്സ്തോന്നിക്കുന്ന കുട്ടിക്കൊമ്പെൻറ ജഡമാണ് ശനിയാഴ്ച പുലർച്ചെ കണ്ടത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ തോട് മുറിച്ചുകടക്കുന്നതിനിടെ ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽെപട്ടാണ് കുട്ടിക്കൊമ്പന് അപകടം സംഭവിച്ചതെന്നാണ് കരുതുന്നത്.
നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വാളറ സ്റ്റേഷൻ പരിധിയിലുള്ള ആദിവാസിക്കുടിയാണ് പിണവൂർകുടി. വനപാലകരും നാട്ടുകാരും ചേർന്ന് വടം കെട്ടി വലിച്ചാണ് ആനക്കുട്ടിയെ കരക്കെത്തിച്ചത്. നേര്യമംഗലം റേഞ്ച് ഓഫിസർ എം.എസ്. സുജീന്ദ്രനാഥിെൻറ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഉച്ചയോടെ തേക്കടിയിൽനിന്ന് എത്തിയ വനം-വന്യജീവി വകുപ്പ് സർജൻ ഡോ. അബ്ദുൽ ഫതാഹിെൻറ നേതൃത്വത്തിൽ ആനയുടെ പോസ്റ്റ്േമാർട്ടം നടത്തി വനത്തിൽത്തന്നെ സംസ്കരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story