Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിണറ്റിൽ കുട്ടിയാന വീണു; രക്ഷിക്കാൻ ശ്രമം തുടരുന്നു

text_fields
bookmark_border
കിണറിന് ചുറ്റം നിലയുറപ്പിച്ച കാട്ടാനക്കൂട്ടത്തെ തുരത്തി
കിണറ്റിൽ കുട്ടിയാന വീണു; രക്ഷിക്കാൻ ശ്രമം തുടരുന്നു
cancel

കൊച്ചി: റബ്ബർ തോട്ടത്തിലെ കിണറ്റിൽ കുട്ടിയാന വീണു. കുട്ടിയാനയെ രക്ഷിക്കാൻ വനംവകുപ്പിന്‍റെയും മറ്റും നേതൃത്വത്തിൽ ശ്രമം തുടരുന്നു. എറണാകുളം മലയാറ്റൂരിൽ ഇല്ലിത്തോട്ടിലെ റബ്ബർ തോട്ടത്തിലെ കിണറ്റിൽ ഇന്ന് രാവിലെയാണ് കുട്ടിയാന വീണത്.

രാവിലെ 10.15ഓടെയാണ് രക്ഷാപ്രവർത്തനം ആരംഭിക്കാനായത്. അതുവരെ കിണറിന് ചുറ്റും കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുകയായിരുന്നു. ഇതേതുടർന്ന് രക്ഷാപ്രവർത്തകർക്ക് എത്താൻ സാധിച്ചിരുന്നില്ല. പിന്നീട് കാട്ടാനക്കൂട്ടത്തെ പ്രദേശത്തുനിന്നും തുരത്തുകയായിരുന്നു. ഇപ്പോൾ കുട്ടിയാനയെ കാത്ത് സമീപത്തെ മലയിലാണ് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്. റാപ്പിഡ് ആക്ഷൻ ഫോഴ്സ് സംഘം കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കുകയാണ്.

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിന് സമീപം വഴിയുണ്ടാക്കി ആനയെ പുറത്തെത്തിക്കാനുള്ള നീക്കമാണ് പുരോഗമിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - elephant fell into the well at Malayattoor
Next Story