സുപ്രീം കോടതി വിലക്കിയിട്ടും ആനക്കൈമാറ്റം തകൃതി –വനംവകുപ്പ്
text_fieldsതൃശൂർ: സുപ്രീം കോടതി വിലക്കിയ നാട്ടാനകളുടെ കൈമാറ്റം കേരളത്തിൽ യഥേഷ്ടം. ഇക്കാര്യം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ട വനം വകുപ്പ് കേന്ദ്ര വനം-പരിസ്ഥിതി മന്ത ്രാലയത്തിനും സുപ്രീം കോടതിക്കും സമർപ്പിച്ച നാട്ടാനകളുടെ വിശദാംശങ്ങൾ സംബന്ധിച്ച് റിപ്പോർട്ടിലാണ് ഇക്കാര്യം സമ്മതിക്കുന്നത്. 2016ലാണ് സുപ്രീംകോടതി നാട്ടാന കൈമാറ്റം വി ലക്കിയത്.
അതിന് ശേഷം 54 ആനകളെ കൈമാറ്റം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ഒരു രേ ഖയുമില്ലാതെ ഇവയെ കൈവശം വെച്ച് ഉപയോഗിക്കുകയാണത്രെ.
ഫെബ്രുവരിയിൽ സമർപ്പിച്ച റിപ്പോർട്ട് സുപ്രീംകോടതി പരിഗണിച്ചിട്ടില്ല. ആനകളുടെ എണ്ണവും ഉടമാവകാശവും പ്രായ വും ചോദിച്ച സുപ്രീംകോടതിക്ക് ഒരു പടികൂടി കടന്ന് തയ്യാറാക്കിയ റിപ്പോർട്ട് വനം വകുപ്പിലെ പഴയ ഉദ്യോഗസ്ഥപ്രമുഖർക്ക് പാരയാകുമെന്ന് വിലയിരുത്തപ്പെടുന്നു.
കഴിഞ്ഞ നവംബറിലാണ് ഒറ്റ ദിവസം കൊണ്ട് സംസ്ഥാനത്താകെ ആനകളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തിയത്. 521 ആനകളുണ്ടെന്നായിരുന്നു കണ്ടെത്തിയത്. കൊമ്പൻമാർ, പിടി, മോഴ തുടങ്ങിയവയുടെയും സർക്കാർ, സ്വകാര്യ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയുടെ കൈവശമുള്ളവയും തിരിച്ച് റിപ്പോർട്ട് നൽകിയിരുന്നുവെങ്കിലും ആനകളുടെ പ്രായം രേഖപ്പെടുത്താതിരുന്നതിനാൽ തിരിച്ചയച്ചു.
40 വയസ്സിന് മുകളിലുള്ള ആനകളെ എഴുന്നള്ളിപ്പിൽ പങ്കെടുപ്പിക്കരുതെന്ന് വ്യവസ്ഥയുള്ളതിനാൽ അതിന് അവസരം നഷ്ടപ്പെടാതിരിക്കാനാണ് പ്രായം അറിയിക്കാതിരുന്നതത്രെ. ഇത് തിരുത്തി നൽകിയ റിപ്പോർട്ടിൽ സുപ്രീം കോടതി ചോദിച്ചതിേനക്കാൾ കൂടുതലായ വിശദാംശങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
515 ആനകളിൽ യഥാർഥ രേഖകളുള്ളത് 32 ആനകൾക്ക് മാത്രമാണെന്നാണ് റിപ്പോർട്ട്. ഉടമാവകാശ രേഖ പുതുക്കാനായി 42 അപേക്ഷകളെത്തിയിട്ടുണ്ട്. രേഖ കാലഹരണപ്പെട്ടിട്ടും അപേക്ഷ നൽകാത്തവ 38ഉം, ഉടമ മരിച്ചിട്ടും രേഖ പുതുക്കാത്ത 10ഉം, ഒരു രേഖയുമില്ലാഞ്ഞിട്ടും അപേക്ഷ നൽകാത്ത 42 ആനകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
പ്രതിക്കൂട്ടിൽ മുൻ ഉദ്യോഗസ്ഥർ
തൃശൂർ: സുപ്രീം കോടതി 2007ൽ ആനക്കടത്തും 2016ൽ ആനകളുടെ കൈമാറ്റവും വിലക്കിയതിന് ശേഷവും ആനകളുടെ കൈമാറ്റം നടന്നിട്ടുണ്ടെങ്കിൽ ഉത്തരവാദികൾ വനം വകുപ്പിലെ മുൻ ഉദ്യോഗസ്ഥന്മാർ തന്നെ. ഉദ്യോഗസ്ഥരറിയാതെ കൈമാറ്റം നടക്കില്ലെന്നതാണ് വകുപ്പിനെ കുഴക്കുന്നത്.
ആനയുടമകളുമായി മുൻ വനം ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന ആരോപണം വൻ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഒപ്പം, രേഖകളില്ലാത്ത ആനകളെ കൈവശം വെക്കാനും എഴുന്നള്ളിപ്പുകൾക്കും അനുമതി നൽകിയതും ആരെന്ന് സുപ്രീംകോടതി ചോദിച്ചേക്കുമെന്ന് ഉദ്യോഗസ്ഥർക്ക് ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
