തെങ്ങിൻ പട്ട മാത്രമല്ല, ആനക്ക് വേണം അരിയും ഗോതമ്പും
text_fieldsതിരുവനന്തപുരം: തെങ്ങിൻപട്ട മാത്രമല്ല, അരിയും ഗോതമ്പും മുതിരയും ചെറുപയറുമൊക്കെയാണ് നാട്ടാനയുടെ മെനു. േവനലിൽ തണ്ണിമത്തനും കരിക്കും െകാടുക്കണം. വനംവകുപ്പ് ഉത്തരവിലാണ് മെനു. നാട്ടാനകളുടെ മരണസംഖ്യ വർധിച്ചതിനെ തുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിേയാഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ് മെനു നിശ്ചയിച്ചത്.
പോഷകാഹാരക്കുറവും തെറ്റായ ആഹാരക്രമവും ജോലിഭാരവുമാണ് നാട്ടാനകൾ നേരിടുന്ന ആേരാഗ്യപ്രശ്നം. പുതുക്കിയ മെനു പ്രകാരം അഞ്ച് വയസ്സ് വരെയുള്ള ആനക്ക് ഒരു കിേലാ അരിയും അരക്കിലോ ഗോതമ്പും ഒരുകിേലാ മുതിരയും നൽകണം. ഒരു കിലോ റാഗിയും നിർദേശിക്കുന്നു. ഒരു വയസ്സിന് താഴെയുള്ള ആനക്കുട്ടിക്ക് 700 ഗ്രാം പാൽ, 250 ഗ്രാം ഗ്ലൂക്കോസ്, 100 ഗ്രാം കരുപ്പട്ടി, പ്രോട്ടീൻ, പച്ചപ്പട്ട എന്നിവയാണ് നൽകേണ്ടത്. 100 കിലോയിൽ കുറയാതെ പട്ട നൽകണം.
5-15 വയസ്സുകാരുടെ മെനു: രണ്ടുകിലോ വീതം അരിയും റാഗിയും, ഒരു കിലോ ഗോതമ്പ്, അരക്കിലോ മുതരി, അരക്കിലോ െചറുപയർ, 100 ഗ്രാം ഉപ്പ്, പത്തുഗ്രാം മഞ്ഞൾപ്പൊടി, 150 ഗ്രാം വീതം ശർക്കരയും മിനറലും, 200 കിലോയിൽ കുറയാതെ പച്ചപ്പട്ട. ആന ഉടമകൾ, പാപ്പാന്മാർ, എഴുന്നള്ളത്ത് നടത്തുന്ന ക്ഷേത്രങ്ങളിലെ ഭാരവാഹികൾ തുടങ്ങിയവർക്ക് പ്രേത്യക പരിശീലനം നൽകണമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിർദേശിക്കുന്നു. മൂത്രം, രക്തം തുടങ്ങി എേട്ടാളം പരിശോധന ഉടമകളുടെ ചെലവിൽ നടത്തണം. നാട്ടാന പരിപാലന നിയമം കർശനമായി പാലിക്കുെന്നന്ന് വനപാലകർ ഉറപ്പുവരുത്തണം. മൂന്ന് മാസത്തിലൊരിക്കൽ സെക്ഷൻ ഫോറസ്റ്റ് ഒാഫിസർ ആനയെ സന്ദർശിച്ച് റിപ്പോർട്ട് കൺസർവേറ്റർക്ക് നൽകണം. ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർക്കാണ് ആരോഗ്യനില പരിശോധിക്കാനുള്ള ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
