Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅട്ടപ്പാടിയിൽ...

അട്ടപ്പാടിയിൽ അവശനിലയിലായ കാട്ടാന ചരിഞ്ഞു

text_fields
bookmark_border
elephant-death
cancel

അഗളി: അട്ടപ്പാടിയിലെ വീട്ടിക്കുണ്ട്​ ഭാഗത്ത്​ അവശനിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. അഞ്ച്​ വ​യ​സ്സ്​ തോ​ന്നി​ക്കു​ന്ന കു​ട്ടി​കൊ​മ്പ​നാണ്​ ചരിഞ്ഞത്​. ആ​ന​യു​ടെ കീ​ഴ്ത്താ​ടി നീ​രു​വെ​ച്ച്  വീ​ർ​ത്ത നി​ല​യി​ലാ​ണ്. സംഭവത്തെ കുറിച്ച്​ അന്വേഷിക്കുമെന്ന്​ വനംവകുപ്പ്​ അറിയിച്ചു. 

വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​യോ​ടെ സ​മീ​പ​ത്തെ കോ​ള​നി​വാ​സി​ക​ൾ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഗ​ളി റേ​ഞ്ച്​  ഓ​ഫി​സ​ർ ഉ​ദ​യ​​െൻറ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തിയിരുന്നു.  തു​ട​ർ​ന്ന് അ​ഗ​ളി വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ന​വീ​ൻ സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ന അ​ക്ര​മാ​സ​ക്ത​മാ​യ​തി​നാ​ൽ ക​ഴി​ഞ്ഞി​ല്ല. വൈ​കു​ന്നേ​ര​ത്തോ​ടെ ആ​ന  നി​ല​ത്ത് കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യി. 

കീ​ഴ്ത്താ​ടി​ക്ക് വ്ര​ണ​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ന ദി​വ​സ​ങ്ങ​ളാ​യി ഭ​ക്ഷ​ണം ക​ഴി​ച്ചി​രി​ക്കാ​ൻ സാ​ധ്യ​തയിെ​ല്ല​ന്നും ഇ​താ​കാം അ​വ​ശ​ത​ക്ക് കാ​ര​ണ​മാ​യ​തെ​ന്നും ക​രു​തു​ന്ന​താ​യി ഡോക്​ടർ അറിയിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsattapadimalayalam newsElephant Death
News Summary - elephant death-Kerala news
Next Story