റബര്‍ കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു
text_fieldsമുണ്ടൂര്‍: പുതുപ്പരിയാരം ചെറൂമല നൊച്ചിപ്പുള്ളിയില്‍ റബര്‍ കര്‍ഷകന്‍ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. നൊച്ചിപ്പുള്ളി ഞാറക്കോട്ട് വര്‍ഗീസിന്‍െറ മകന്‍ സോളിയാണ് (40) മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. ടാപ്പിങ്ങിനത്തെിയ സോളി തോട്ടത്തിലുണ്ടായിരുന്ന കാട്ടുകൊമ്പനെ ബഹളം വെച്ച് കാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ടാപിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ തിരികെയത്തെിയ കാട്ടാന ആക്രമിക്കുകയായിരുന്നു.
സംഭവത്തെതുടര്‍ന്ന് നാട്ടുകാര്‍ പാലക്കാട്-കോഴിക്കോട് ദേശീയപാത രണ്ട് മണിക്കൂറോളം ഉപരോധിച്ചു. വനപാലകരെ ജനം തടഞ്ഞു. ജില്ല കലക്ടറും ഡി.എഫ്.ഒയും ഇടപെട്ട് നടത്തിയ ചര്‍ച്ചക്ക് ഒടുവിലാണ് ജനങ്ങള്‍ പിന്മാറിയത്. മൃതദേഹം ജില്ല ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഞാറക്കോട്ട് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്കരിച്ചു. മാതാവ്: അന്നമ്മ. ഭാര്യ: നിജ. മക്കള്‍: ജോയല്‍, സോന. സഹോദരങ്ങള്‍: സജി, സിന്ധു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
