തിരുവമ്പാടി: ആനക്കാംപൊയിൽ മുത്തപ്പൻപുഴയിൽ കാട്ടാന ആക്രമണത്തിൽ കൃഷിനാശം. മുത്തപ്പൻപുഴ അങ്ങാടിക്കടുത്ത കൃഷിയിടത്തിലാണ് കഴിഞ്ഞദിവസം രാത്രി കാട്ടാന നാശം വിതച്ചത്. വാഴ, കമുക്, തെങ്ങ് കൃഷിയിടങ്ങളിലാണ് നാശനഷ്ടമുണ്ടായത്. കർഷകനായ തടത്തിൽ ദേവസ്യയുടെ കൃഷിയിടത്തിലാണ് വാഴത്തോട്ടം നശിച്ചത്.
മഴ ശക്തമായതോടെ കാട്ടാനകൾ കൃഷിയിടത്തിൽ ഇറങ്ങുന്നത് പതിവായെന്ന് കർഷകർ പറഞ്ഞു. നാശനഷ്ടമുണ്ടായ കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു.
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ, ഫോറസ്റ്റ് സെക്ഷൻ ഓഫിസർ പ്രസന്നകുമാർ, കെ.ഡി. ആൻറണി എന്നിവർ സ്ഥലം സന്ദർശിച്ചു.