Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലപ്പുറത്ത് ആന ഇടഞ്ഞു; നാല് വാഹനങ്ങൾ തകർത്തു
text_fieldsbookmark_border
മലപ്പുറം: തിരൂരിൽ നേർച്ചക്കെത്തിച്ച ആന ഇടഞ്ഞ് നാല് വാഹനങ്ങൾ തകർത്തു. രണ്ട് പേർക്ക് പരിക്ക്. ബി.പി അങ്ങാടി നേർച്ചയുമായി ബന്ധപ്പെട്ട് പെട്ടിവരവിനായി കൊണ്ട് വന്ന ആനയാണ് ഇടഞ്ഞത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം.
ആനയെ പൊരൂരിൽ നിന്നും പുറപ്പെടുന്ന വരവിനായി എത്തിച്ചതായിരുന്നു. രണ്ട് ബൈക്ക്, കാർ, ഓട്ടോറിക്ഷ എന്നിവ തകർത്തു. പരിഭ്രാന്തരായി ഓടുന്നതിനിടയിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി പത്തരയോടെ ആനയെ തളച്ച് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
