Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമറയൂരിനെ വിറപ്പിച്ച്...

മറയൂരിനെ വിറപ്പിച്ച് ഒന്നരക്കൊമ്പൻ; ആറു വർഷത്തിനിടെ കൊലപ്പെടുത്തിയത് നാലുപേരെ

text_fields
bookmark_border
മറയൂരിനെ വിറപ്പിച്ച് ഒന്നരക്കൊമ്പൻ
cancel
camera_alt

ഒ​ന്ന​ര​ക്കൊ​മ്പ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഒ​റ്റ​യാ​ൻ. (ഇൻസെറ്റിൽ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട സ​ഞ്ജ​യ്

മറയൂർ: ചിന്നാർ റോഡിൽ ഒന്നരക്കൊമ്പൻ എന്ന ഒറ്റയാന്‍റെ സാന്നിധ്യം യാത്രക്കാർക്ക് ഭീഷണിയാകുന്നു. മൂന്നുദിവസമായി കാട്ടാന റോഡിൽ നിൽക്കുന്നതിനാൽ രാത്രിയാത്ര സാഹസികമായി. ഉദുമൽപേട്ടയിൽനിന്ന് മറയൂരിലേക്കെത്തിയ ബാബു നഗർ സ്വദേശി സഞ്ജയ് (24) ഒന്നരക്കൊമ്പനിൽനിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.കഴിഞ്ഞദിവസം രാത്രി ഒമ്പതോടെ ബൈക്കിൽ സഞ്ചരിച്ച സഞ്ജയിനെ ചിന്നാർ വനത്തിൽവെച്ച് ഒന്നരക്കൊമ്പൻ ആക്രമിക്കാൻ ശ്രമിച്ചു.

തുടർന്ന്, ബൈക്ക് താഴെയിട്ട് ഓടുന്നതിനിടെ വീണ് കൈക്ക് പരിക്കേറ്റ് ചികിത്സയിലാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങൾക്കിടെ മൂന്ന് യുവാക്കളാണ് കൊമ്പന്‍റെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്. ഒറ്റയാനെ രാത്രിയും പകലും നാടുറോഡിൽ തന്നെ കാണുന്നതിനാൽ വനപാലകർ പട്രോളിങ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി തമിഴ്നാട് സ്വദേശിയായ വിനോദസഞ്ചാരി അക്ബർ അലിയുടെ മരണം കാട്ടാനയുടെ ആക്രമണത്തിലും വനത്തിനുള്ളിലും ആയതിനാൽ കുടുംബാംഗങ്ങൾക്ക് വനം വകുപ്പ് നഷ്ടപരിഹാരം നൽകും.

അക്ബർ അലിയുടെ അവകാശികളെ കണ്ടെത്തി വ്യക്തതവരുത്തി വനനിയമപ്രകാരം സർക്കാർ അനുവദിച്ച 10 ലക്ഷം രൂപ നൽകുമെന്ന് ചിന്നാർ റേഞ്ച് ഓഫിസർ നിധിൻ ലാൽ പറഞ്ഞു.ഒന്നരക്കൊമ്പൻ ആറു വർഷത്തിനിടെ നാലുപേരെയാണ് കൊലപ്പെടുത്തിയത്. ഇവരെല്ലാം മറയൂർ മേഖലയിൽനിന്നുള്ളവരാണ്. മറ്റ് ആനകൾക്കൊപ്പം കൂടാതെ ഒറ്റക്കാണ് ഒന്നരക്കൊമ്പന്‍റെ സഞ്ചാരം.ചിന്നാർ അതിർത്തി മേഖലയായ മറയൂരിലെ സ്വകാര്യഭൂമിയിലും പുനരധിവാസ കോളനിയിലുമാണ് ഒറ്റയാനെ പ്രധാനമായും കാണപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Marayoorelephant attacks
News Summary - elephant attack in Marayoor; Four people were killed in six years
Next Story