Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവദമ്പതികളുടെ ഫോട്ടോഷൂട്ടിനിടെ ആന ഇടഞ്ഞു; പാപ്പാന്റെ ഉടുതുണിയുരിഞ്ഞ് തുമ്പിക്കൈയ്യിൽ തൂക്കിയെടുത്തു

text_fields
bookmark_border
നവദമ്പതികളുടെ ഫോട്ടോഷൂട്ടിനിടെ ആന ഇടഞ്ഞു
cancel

ഗുരുവായൂർ: ഗുരുവായൂരിൽ നവദമ്പതികളുടെ ഫോട്ടോഷൂട്ടിനിടെ ഇടഞ്ഞ കൊമ്പനാന പാപ്പാന്റെ ഉടുതുണിയുരിഞ്ഞ് തുമ്പിക്കൈയ്യിൽ തൂക്കിയെടുത്തെറിഞ്ഞു. പാപ്പാൻ അത്ഭുതകരമായി രക്ഷപെട്ടു. ഈ മാസം 10ാം തിയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. വിവാഹ പാർട്ടിയുടെ ക്യാമറയിലാണ് ഈ ദൃശ്യം പതിഞ്ഞത് .

ഗുരുവായൂർ ദേവസ്വത്തിന്റെ ദാമോദർദാസ് എന്ന ആനയാണ് ഇടഞ്ഞത്. ശീവേലി കഴിഞ്ഞ് ആനയെ പുറത്തേക്ക് എഴുന്നള്ളിക്കുന്നതിനിടെ നവദമ്പതികൾ ഷൂട്ടിങ്ങിനായി ആനയുടെ മുന്നിൽ എത്തിയിരുന്നു.

ആനയുടെ സമീപത്തുകൂടെ വരനും വധുവും നടന്നുവരുന്നത് ഫോട്ടോഗ്രാഫർമാർ ചിത്രീകരിച്ചു. തൊട്ടുപിന്നാലെ ആന വട്ടം തിരിഞ്ഞ് പാപ്പാനായ രാധാകൃഷ്ണനെ കാലിൽ പൊക്കി എടുത്ത്, തുമ്പിക്കൈ കൊണ്ട് തൂക്കിയെടുത്തു.

എന്നാൽ, ആന പിടിച്ചത് രാധാകൃഷ്ണന്റെ തുണിലായതിനാൽ ഊർന്നു താഴേക്കു വീണു. ഉടൻ തന്നെ ഓടി രക്ഷപ്പെടുന്നത് ദൃശ്യങ്ങളിൽ കാണാം. ആന ഇടഞ്ഞതുകണ്ട് ദമ്പതികളും ഭയവിഹ്വലരായി ഓടിമാറി. കല്യാണ ആഘോഷത്തിന്റെ വീഡിയോ നവമാധ്യമങ്ങൾ പോസ്റ്റ് ചെയ്തപ്പോഴാണ് പാപ്പാന്റെ അത്ഭുതകരമായ രക്ഷപ്പെടൽ പുറം ലോകം കണ്ടത്.

ആനയുടെ മുകളിലും ഈ സമയം മറ്റൊരു പാപ്പാൻ ഉണ്ടായിരുന്നു. പെട്ടന്ന് തന്നെ ആന ശാന്തനായതിനാൽ കൂടുതൽ പരിക്കില്ലാതെ രക്ഷപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Elephant attack during wedding photo shoot
Next Story