Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാട്ടാനയുടെ...

കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി യുവാവ് കൊല്ലപ്പെട്ടു

text_fields
bookmark_border
കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി യുവാവ് കൊല്ലപ്പെട്ടു
cancel

വാളയാർ: രാത്രി സുഹൃത്തുക്കളുമൊത്ത് കുളിക്കാനെത്തിയ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. വാളയാർ നടുപ്പതി ആദിവാസി കോളനിയിൽ സുന്ദര​​​െൻറ മകൻ മണികണ്ഠനാണ്​ (18) കൊല്ലപ്പെട്ടത്. വെള്ളിയാഴ്​ച രാത്രി ഏഴരയോടെ നടുപ്പതി വനത്തിനുള്ളിലെ തോട്ടിലായിരുന്നു സംഭവം. തോട്ടിലിറങ്ങുന്നതിനിടെ ആനയുടെ ശബ്​ദം കേട്ട് സുഹൃത്തുക്കൾക്കൊപ്പം ഓടി രക്ഷപ്പെടുന്നതിനിടെ മണികണ്ഠൻ വേരിൽ തടഞ്ഞ്​ വീഴുകയായിരുന്നു. പാഞ്ഞെത്തിയ കാട്ടാന മണികണ്ഠനെ നിലത്തിട്ടു ചവിട്ടുകയും തുമ്പിക്കൈകൊണ്ടു വലിച്ചെറിയുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കൊലവിളിയോടെ 15 മിനിറ്റോളം ആന ഇവിടെ നിലയുറപ്പിച്ചു. പിന്നീട് സുഹൃത്തുക്കളുടെ നിലവിളി കേട്ട് കോളനിയിലുള്ളവർ ഓടിക്കൂടി. ഇവർ പന്തം കാട്ടിയും ശബ്​ദമുണ്ടാക്കിയും ആനയെ വിരട്ടിയോടിച്ച്​ മണികണ്ഠനെ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെണ്ടമേള കലാകാരനായ മണികണ്ഠൻ പാലക്കാട്ടെ ഉത്സവത്തിൽ വാദ്യമേളം കഴിഞ്ഞ് വെള്ളിയാഴ്​ച വൈകീട്ടോടെയാണു വീട്ടിലെത്തിയത്. തുടർന്ന് കുളിക്കാനായി പോയപ്പോഴായിരുന്നു ദുരന്തം. മേളമില്ലാത്തപ്പോൾ സഹോദരനുമൊത്തു മലബാർ സിമൻറ്സിൽ ചരക്കിറക്കാനും പോയിരുന്നു.

സംസ്ഥാന അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന നടുപ്പതിയിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ആറാമത്തെയാളാണ് മണികണ്ഠൻ. ഒന്നര വർഷം മുമ്പ്​ ഇതേ കോളനിയിലെ കറുപ്പൻ കാട്ടാനയുടെ കുത്തേറ്റ്​ കൊല്ലപ്പെട്ടിരുന്നു. അതിനു ശേഷം നാലുപേർക്ക് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റിരുന്നു. എസ്.ഐ അൻഷാദി​​​െൻറ നേതൃത്വത്തിൽ ഇൻക്വസ്​റ്റ്​​ നടത്തിയ മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമ്മ: സുന്ദരി. സഹോദരങ്ങൾ: അനിൽകുമാർ (വനം വാച്ചർ), സൂര്യപ്രകാശ് (എം.സി.എൽ), വിദ്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathkerala newsmalayalam newselephant attacks
News Summary - elephant attack death- kerala news
Next Story