Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവോട്ടിങ് മെഷീൻ...

വോട്ടിങ് മെഷീൻ തട്ടിപ്പെന്ന് വ്യാജപ്രചരണം: കേരളത്തിൽ 12 കേസുകൾ റജിസ്റ്റർ ചെയ്തു

text_fields
bookmark_border
Electronic Voting machine
cancel

തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിങ് മെഷീൻ തട്ടിപ്പാണെന്ന് ചൂണ്ടിക്കാട്ടി വ്യാജപ്രചരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകൾ റജിസ്റ്റർ ചെയ്തു. മലപ്പുറം, എറണാകുളം സിറ്റി, തൃശൂർ സിറ്റി എന്നിവിടങ്ങളിൽ രണ്ട് വീതവും തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളിൽ ഒന്ന് വീതവും കേസുകളാണ് റജിസ്റ്റർ ചെയ്തത്.

പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സമൂഹത്തിൽ വേർതിരിവും സ്പർധയും സംഘർഷവും വിദ്വേഷവും ഉണ്ടാക്കാനുമുള്ള ഉദ്ദേശ്യത്തോടെ വ്യാജവാർത്ത പ്രചരിപ്പിച്ചതിനാണ് കേസ്. തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള സമൂഹമാധ്യമ ഇടപെടലുകളെ കുറിച്ച് പൊലീസ് സോഷ്യൽ മീഡിയ നിരീക്ഷണ സംഘങ്ങൾക്ക് വിവരം നൽകാമെന്നും കേരള പൊലീസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന രീതിയിൽ വ്യാജപ്രചരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകൾ രജിസ്റ്റർ ചെയ്തു. മലപ്പുറം, എറണാകുളം സിറ്റി, തൃശ്ശൂർ സിറ്റി എന്നിവിടങ്ങളിൽ രണ്ടു വീതവും തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളിൽ ഒന്നുവീതവും കേസുകളാണ് രജിസ്റ്റർ ചെയ്തത്.

പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സമൂഹത്തിൽ വേർതിരിവും സ്പർധയും സംഘർഷവും വിദ്വേഷവും ഉണ്ടാക്കാനുമുള്ള ഉദ്ദേശ്യത്തോടെ വ്യാജവാർത്ത പ്രചരിപ്പിച്ചതിനാണ് കേസ്.

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും രൂപീകരിച്ച സോഷ്യൽ മീഡിയ നിരീക്ഷണസംഘങ്ങൾ സോഷ്യൽ മീഡിയയിൽ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യൽ മീഡിയ നിരീക്ഷണസംഘങ്ങൾക്ക് താഴെപ്പറയുന്ന വാട്സാപ്പ് നമ്പറിലൂടെ വിവരം നൽകാം.

സൈബർ ഹെഡ്ക്വാർട്ടേഴ്‌സ് - 9497942700

തിരുവനന്തപുരം സിറ്റി - 9497942701

തിരുവനന്തപുരം റൂറൽ - 9497942715

കൊല്ലം സിറ്റി - 9497942702

കൊല്ലം റൂറൽ - 9497942716

പത്തനംതിട്ട - 9497942703

ആലപ്പുഴ - 9497942704

കോട്ടയം - 9497942705

ഇടുക്കി - 9497942706

എറണാകുളം സിറ്റി - 9497942707

എറണാകുളം റൂറൽ - 9497942717

തൃശ്ശൂർ സിറ്റി - 9497942708

തൃശ്ശൂർ റൂറൽ - 9497942718

പാലക്കാട് - 9497942709

മലപ്പുറം - 9497942710

കോഴിക്കോട് സിറ്റി - 9497942711

കോഴിക്കോട് റൂറൽ - 9497942719

വയനാട് - 9497942712

കണ്ണൂർ സിറ്റി - 9497942713

കണ്ണൂർ റൂറൽ - 9497942720

കാസർകോട് - 9497942714

തിരുവനന്തപുരം റെയ്‌ഞ്ച് - 9497942721

എറണാകുളം റെയ്‌ഞ്ച് - 9497942722

തൃശ്ശൂർ റെയ്‌ഞ്ച് - 9497942723

കണ്ണൂർ റെയ്‌ഞ്ച് - 9497942724

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electronic Voting machinekerala policefraud news
News Summary - Electronic Voting machine fraud: 12 cases registered in kerala
Next Story