Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎല്ലാ ഊരുകളിലും...

എല്ലാ ഊരുകളിലും വൈദ്യുതി എത്തിക്കും -മന്ത്രി കെ. കൃഷ്ണന്‍കുട്ടി

text_fields
bookmark_border
അ​ടൂ​ര്‍, ഏ​നാ​ത്ത് 110 കെ.​വി സ​ബ്‌​സ്റ്റേ​ഷ​നു​ക​ളു​ടെ പ്ര​വ​ര്‍ത്ത​നോ​ദ്ഘാ​ട​നം വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍കു​ട്ടി നി​ര്‍വ​ഹി​ക്കു​ന്നു
cancel
camera_alt

അ​ടൂ​ര്‍, ഏ​നാ​ത്ത് 110 കെ.​വി സ​ബ്‌​സ്റ്റേ​ഷ​നു​ക​ളു​ടെ പ്ര​വ​ര്‍ത്ത​നോ​ദ്ഘാ​ട​നം വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍കു​ട്ടി നി​ര്‍വ​ഹി​ക്കു​ന്നു

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ എ​ല്ലാ ആ​ദി​വാ​സി ഊ​രു​ക​ളി​ലെ വീ​ടു​ക​ളി​ലും ഈ ​സാ​മ്പ​ത്തി​ക​വ​ര്‍ഷം വൈ​ദ്യു​തി എ​ത്തി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍കു​ട്ടി പ​റ​ഞ്ഞു.

അ​ടൂ​ര്‍, ഏ​നാ​ത്ത് 110 കെ​വി സ​ബ്‌​സ്റ്റേ​ഷ​നു​ക​ളു​ടെ പ്ര​വ​ര്‍ത്ത​നോ​ദ്ഘാ​ട​നം ഏ​നാ​ത്ത് സെ​ന്റ് കു​ര്യാ​ക്കോ​സ് ഓ​ര്‍ത്ത​ഡോ​ക്‌​സ് ച​ര്‍ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ര്‍ഗ​ക്കാ​ര്‍ ഉ​ള്‍പ്പെ​ടു​ന്ന കോ​ള​നി​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ക്ക്​ ഹ​രി​തോ​ർ​ജ വ​രു​മാ​ന പ​ദ്ധ​തി​യും ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ടൂ​ര്‍, ഏ​നാ​ത്ത് എ​ന്നി​വ​യാ​ണ് 110 കെ.​വി നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍ത്തി​യ​ത്. കെ.​എ​സ്.​ഇ.​ബി ട്രാ​ന്‍സ്മി​ഷ​ന്‍ സി​സ്റ്റം ഓ​പ​റേ​ഷ​ന്‍ ആ​ന്‍ഡ് പ്ലാ​നി​ങ് ഡ​യ​റ​ക്ട​ര്‍ സ​ജീ​വ് പൗ​ലോ​സ് റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു.

15.45 കോ​ടി രൂ​പ മു​ത​ല്‍മു​ട​ക്കി​ലാ​ണ്​ പ​ദ്ധ​തി​ക​ള്‍ പൂ​ർ​ത്തീ​ക​രി​ച്ച​ത്. പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ആ​ര്‍. തു​ള​സീ​ധ​ര​ന്‍പി​ള്ള, അ​ടൂ​ര്‍ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ൻ രാ​ജി ചെ​റി​യാ​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം സി. ​കൃ​ഷ്ണ​കു​മാ​ര്‍, ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി.​എ​സ്. ആ​ശ, വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ. ആ​ര്‍. ജ​യ​ന്‍, സ്ഥി​രം​സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. എ. ​താ​ജു​ദ്ദീ​ന്‍, രാ​ധാ​മ​ണി ഹ​രി​കു​മാ​ര്‍, കെ.​എ​സ്.​ഇ.​ബി ചെ​യ​ര്‍മാ​ന്‍ ഡോ. ​രാ​ജ​ന്‍ എ​ന്‍. ഖോ​ബ്ര​ഗ​ഡെ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister K KrishnankuttyelectricityPathanamthitta News
News Summary - Electricity will be provided to all the villages, said Minister K Krishnan Kutty
Next Story