വൈദ്യുതി സർചാർജ് നവംബറിലും തുടരും
text_fieldsതിരുവനന്തപുരം: കെ.എസ്.ഇ.ബി ഈടാക്കിവരുന്ന വൈദ്യുതി സർചാർജ് നവംബറിലും തുടരും. പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ നഷ്ടം കുറയ്ക്കുന്നതിനാണ് ഏപ്രിൽ മുതൽ സർചാർജ് ഏർപ്പെടുത്തിയത്. ആദ്യം യൂനിറ്റിന് ഒമ്പത് പൈസയാണ് ഈടാക്കിയിരുന്നതെങ്കിൽ ജൂൺ മുതൽ 19 പൈസയാക്കി. യൂനിറ്റിന് 44 പൈസ ഈടാക്കാനാണ് കെ.എസ്.ഇ.ബി അപേക്ഷിച്ചത്. റെഗുലേറ്ററി കമീഷന്റെ അനുമതിയില്ലാതെ ബോർഡിന് പരമാവധി 19 പൈസവരെ സർചാർജ് ഈടാക്കാമെന്ന ചട്ടപ്രകാരമാണ് വർധന നടപ്പാക്കിയത്.
വൈദ്യുതി വർധന ഉടൻ പ്രാബല്യത്തിൽവരും. നിലവിലെ നിരക്കിന് ഒക്ടോബർ 31 വരെ റെഗുലേറ്ററി കമീഷൻ കാലാവധി നീട്ടിയിരുന്നു. വർധന നടപടികൾ ഏറെക്കുറെ പൂർത്തിയായി. അടുത്ത നാലു വർഷത്തേക്കാണ് നിരക്ക് വർധിപ്പിക്കുന്നത്.

