Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീണ്ടും സർചാർജ്​...

വീണ്ടും സർചാർജ്​ വരുന്നു

text_fields
bookmark_border
വീണ്ടും സർചാർജ്​ വരുന്നു
cancel

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി നി​ര​ക്ക്​ വീ​ണ്ടും വ​ർ​ധി​പ്പി​ക്കാ​ൻ കെ.​എ​സ്.​ഇ.​ബി നീ​ക്കം. ഇ​പ്പോ​ൾ വ ​ർ​ധി​പ്പി​ച്ച യൂ​നി​റ്റി​ന്​ പ​ത്ത്​ പൈ​സ​ക്ക്​ പു​റ​മെ വീ​ണ്ടും പ​ത്ത്​ പൈ​സ കൂ​ടി കൂ​ട്ട​ണ​മെ​ന്ന്​ ആ​വ ​ശ്യ​പ്പെ​ട്ട്​ ബോ​ർ​ഡ്​ ​െറ​ഗു​ലേ​റ്റ​റി ക​മീ​ഷ​നെ സ​മീ​പി​ച്ചു. ഇ​തി​ൽ ക​മീ​ഷ​ൻ ബു​ധ​നാ​ഴ്​​ച തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തും. 2019 ജൂ​ലൈ മു​ത​ൽ സെ​പ്റ്റം​ബ​ർ​വ​രെ കാ​ല​ത്ത്​ ഇ​ന്ധ​ന സ​ർ​ചാ​ർ​ജാ​യി 57.73 കോ​ടി രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം.

യൂ​നി​റ്റി​ന്​ പ​ത്ത്​ പൈ​സ നി​ര​ക്കി​ൽ ജ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ഇ​ത്​ പി​രി​ക്ക​ണ​മെ​ന്നും ബോ​ർ​ഡ്​ ആ​വ​ശ്യ​പ്പെ​ടു​ന്നു. ക​ന​ത്ത മ​ഴ​മൂ​ലം പ്ര​ള​യ​മു​ണ്ടാ​യ മാ​സ​ങ്ങ​ൾ​കൂ​ടി​യാ​യി​രു​ന്നു ഇ​തെ​ന്ന​ത്​ ശ്ര​ദ്ധേ​യ​മാ​ണ്. തെ​ളി​വെ​ടു​പ്പി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ക​മീ​ഷ​ൻ വൈ​കാ​തെ തീ​രു​മാ​ന​മെ​ടു​ക്കും. 2019 ഏ​പ്രി​ൽ -ജൂ​ൺ കാ​ല​ത്തെ സ​ർ​ചാ​ർ​ജാ​യി യൂ​നി​റ്റി​ന്​ പ​ത്ത്​ പൈ​സ വീ​തം വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​ദി​വ​സം ക​മീ​ഷ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. 13 പൈ​സ വീ​തം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ബോ​ർ​ഡി​​െൻറ ആ​വ​ശ്യം.

ജൂ​ലൈ മു​ത​ൽ സെ​പ്​​റ്റം​ബ​ർ​വ​രെ 63.73 കോ​ടി രൂ​പ​യാ​ണ്​ ബോ​ർ​ഡ്​ സ​ർ​ചാ​ർ​ജാ​യി ക​ണ​ക്കാ​ക്കി​യ​ത്. എ​ന്നാ​ൽ, ച​ട്ട​പ്ര​കാ​രം 57.98 കോ​ടി​യാ​ണെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ അ​പേ​ക്ഷ​യി​ൽ അ​ത്​ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksebkerala newsmalayalam newsSurcharge
News Summary - Electricity Surcharge-Kerala news
Next Story