ഇലക്ട്രിസിറ്റി പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ; ചാണ്ടി ഉമ്മൻ രക്ഷാധികാരി
text_fieldsതിരുവനന്തപുരം: ഇലക്ട്രിസിറ്റി പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ രക്ഷാധികാരിയായി ചാണ്ടി ഉമ്മൻ എം.എൽ.എ സ്ഥാനമേറ്റു. മുൻ വൈദ്യുതി മന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന സി.വി. പത്മരാജന്റെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന പദവിയിലേക്കാണ് ചാണ്ടി ഉമ്മനെ തെരഞ്ഞെടുത്തത്.
വൈദ്യുതി ബോർഡിൽ 2026 ജനുവരി മുതലുള്ള ഡി.എ/ ഡി.ആർ നൽകണമെന്നും കുടിശ്ശിക അനുവദിക്കണമെന്നും മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്നും വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു.
വൈദ്യുതി മന്ത്രിക്കും ചെയർമാനും നിവേദനം നൽകും. പ്രസിഡന്റ് കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. തോമസ്, വർക്കിങ് പ്രസിഡന്റ് കെ. ശശിധരൻ നായർ, കെ. ആനന്ദക്കുട്ടൻ നായർ, എൻ. കേശവപെരുമാൾ, ഇ.ജി. രാജൻ, ത്രേസ്യാമ്മ തോമസ്, ആർ.ആർ.എസ്. മണി, യൂസുഫ് കുഞ്ഞ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

