Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2026 5:09 PM IST Updated On
date_range 22 May 2026 5:09 PM ISTട്രാൻസ്ഫോർമർ തകരാർ; കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോഡ് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി തടസപ്പെട്ടേക്കും
text_fieldsbookmark_border
കോഴിക്കോട്: ട്രാൻസ്ഫോർമർ അറ്റകുറ്റപ്പണികളെ തുടർന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോഡ് ജില്ലകളില്‍ മെയ് 25 വരെ ഭാഗികമായി വൈദ്യുതി തടസപ്പെട്ടേക്കുമെന്ന് കെ.എസ്.ഇ.ബി.എല്‍ അറിയിച്ചു.
പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിലെ 3-ാം നമ്പര്‍ 500 എം.വി.എ. ട്രാന്‍സ്ഫോര്‍മറിന്റെ 220 കെ.വി. ബുഷിംഗില്‍ തകരാര്‍ സംഭവിച്ചതിനെ തുടർന്നാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. തകരാർ പരിഹരിക്കാൻ ഒരാഴ്ച വേണ്ടിവരുമെന്ന് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

