Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേ​ര​ളം സ​മ്പൂ​ർ​ണ...

കേ​ര​ളം സ​മ്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ സം​സ്​​ഥാ​നം; പ്ര​ഖ്യാ​പ​നം 29ന്​ ​കോ​ഴി​ക്കോ​ട്ട്

text_fields
bookmark_border
കേ​ര​ളം സ​മ്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ സം​സ്​​ഥാ​നം; പ്ര​ഖ്യാ​പ​നം 29ന്​ ​കോ​ഴി​ക്കോ​ട്ട്
cancel

തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ വീ​ട്ടി​ലും വൈ​ദ്യു​തി​യെ​ത്തി​ച്ച്​ കേ​ര​ളം സ​മ്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ സം​സ്​​ഥാ​ന​മാ​കു​ന്നു. സ​ർ​ക്കാ​റി​​​െൻറ ഒ​ന്നാം വ​ർ​ഷ​ത്തെ നേ​ട്ടം കൂ​ടി​യാ​യ പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം മേ​യ്​ 29ന്​ ​കോ​ഴി​ക്കോ​ട്​ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. ഒ​ന്ന​ര​ല​ക്ഷം ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഇ​തി​​​െൻറ ഭാ​ഗ​മാ​യി ക​ണ​ക്​​ഷ​ൻ ന​ൽ​കി​യെ​ന്ന്​ മ​ന്ത്രി എം.​എം. മ​ണി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പു​തി​യ ക​ണ​ക്​​ഷ​ൻ  ല​ഭി​ച്ച​വ​രി​ൽ ഒ​ന്നേ​കാ​ൽ ല​ക്ഷം പേ​ർ ദാ​രി​ദ്ര്യ​രേ​ഖ​ക്ക്​ താ​െ​ഴ​യു​ള്ള​വ​രാ​ണ്. 32,000 പ​ട്ടി​ക​ജാ​തി, 17,500 പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ബോ​ർ​ഡ് ജീ​വ​ന​ക്കാ​രും സം​ഘ​ട​ന​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ചേ​ർ​ന്നാ​ണ്​ പ​ല​ർ​ക്കും വ​യ​റി​ങ്​ ചെ​യ്​​ത്​ ന​ൽ​കി​യ​ത്. 

30,000 പാ​വ​പ്പെ​ട്ട​വ​ർ​ക്ക്​ ബോ​ർ​ഡ്​ നേ​രി​ട്ടും വ​യ​റി​ങ്​ ചെ​യ്​​തു. ക​ഴി​ഞ്ഞ ഇ​ട​തു സ​ർ​ക്കാ​റി​​െൻറ കാ​ല​ത്ത്​ സ​മ്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ​ത്തി​ന്​ ശ്ര​മി​ക്കു​ക​യും 85 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. എ​ന്നാ​ൽ, തു​ട​ർ​ന്ന് വ​ന്ന യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ ഇ​ത്​ മു​േ​ന്നാ​ട്ട്​ ​െകാ​ണ്ടു​പോ​യി​ല്ല. മാ​ന​ദ​ണ്ഡ​ത്തി​ന​പ്പു​റം എ​ല്ലാ വീ​ട്ടി​ലും വൈ​ദ്യു​തി എ​ത്തി​ക്കു​ക എ​ന്ന ദൗ​ത്യ​മാ​ണ്​ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​ത്. ഇ​തി​നാ​യി അ​പേ​ക്ഷ ന​ട​പ​ടി​ക​ൾ ല​ഘൂ​ക​രി​ച്ചു. 

65 കി​ലോ​മീ​റ്റ​ർ 11 കെ.​വി ഒാ​വ​ർ​ഹെ​ഡ്​ ലൈ​നു​ക​ളും 40 കി​ലോ​മീ​റ്റ​ർ 11 കെ.​വി ഭൂ​ഗ​ർ​ഭ കേ​ബി​ളു​ക​ളും 3040 കി​ലോ​മീ​റ്റ​ർ എ​ൽ.​ടി ഒാ​വ​ർ​ഹെ​ഡ്​ ലൈ​നു​ക​ളും 30 കി.​മീ ഭൂ​ഗ​ർ​ഭ കേ​ബി​ളു​ക​ളും 21 ട്രാ​ൻ​സ്​​ഫോ​മ​റു​ക​ളും സ്​​ഥാ​പി​ച്ചു. ഇ​ട​മ​ല​ക്കു​ടി, ആ​ര്യ​നാ​ട്, റോ​സ്​​മ​ല, കു​റ​ത്തി​ക്കു​ടി, കാ​ട്ടു​കു​ടി, മേ​മാ​രി, ല​ക്കം​കു​ടി, പോ​ങ്ങി​ൻ​ചു​വ​ട്​ തു​ട​ങ്ങി​യി​ട​ങ്ങ​ളി​ലെ വ​ന​മേ​ഖ​ല​ക​ളി​ലും വൈ​ദ്യു​തി എ​ത്തി​ച്ച​താ​യി മ​ന്ത്രി പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electricityKerala News
News Summary - electricity in kerala
Next Story