You are here

മാലിന്യത്തിൽ നിന്ന് വൈദ്യുതി: ഏഴ്​ ജില്ലകളിൽ പ്ലാൻറുകൾ വരുന്നു

  • തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാ​ണ് പ്ലാ​ൻ​റ്​

08:45 AM
13/06/2019
Electricity

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ​സം​സ്​​ക​ര​ണ പ്ലാ​ൻ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ പു​രോ​ഗ​തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ല​യി​രു​ത്തി. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നീ ഏ​ഴ് ജി​ല്ല​ക​ളി​ലാ​ണ് മാ​ലി​ന്യ​ത്തി​ൽ​നി​ന്ന് ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഉൗ​ർ​ജം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന പ്ലാ​ൻ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. 

ഇ​തി​നാ​വ​ശ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് ഞെ​ളി​യ​ൻ പ​റ​മ്പി​ൽ പ്ലാ​ൻ​റ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. സ​മ​യ​ബ​ന്ധി​ത​മാ​യി പ്ലാ​ൻ​റു​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ, ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്, ത​ദ്ദേ​ശ അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ടി.​കെ. ജോ​സ്​ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.  ഇ​തി​നൊ​പ്പം​ത​ന്നെ കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ​സം​സ്​​ക​ര​ണ സം​വി​ധാ​ന​വും ആ​രം​ഭി​ക്കു​െ​മ​ന്ന്​ പി​ന്നീ​ട്​ ന​ട​ന്ന സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ്​ സെ​മി​നാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ സം​സ്​​ക​ര​ണ​ത്തി​ൽ വ​രെ ഉ​ൽ​പാ​ദ​ക​ർ​ക്ക്​ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടാ​കു​ക എ​ന്ന ആ​ശ​യം മി​ക​ച്ച​താ​ണ്. ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പാ​ക്കേ​ജി​ങ്ങി​ൽ പ്ലാ​സ്​​റ്റി​ക്, ലോ​ഹം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വ​സ്തു​ക്ക​ൾ വ​രു​ന്നു​ണ്ട്. ഉ​ൽ​പാ​ദ​ക​ർ​ക്കു​ത​ന്നെ ഇ​വ തി​രി​ച്ചു​ശേ​ഖ​രി​ച്ച് പു​നഃ​ചം​ക്ര​മ​ണം ചെ​യ്ത് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. അ​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ങ്കി​ൽ മാ​ലി​ന്യ​സം​സ്‌​ക​ര​ണ​ത്തി​നു​ള്ള ചെ​ല​വ് വ​ഹി​ക്കേ​ണ്ട​തും അ​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. നി​ല​വി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് ഈ ​ചെ​ല​വു​ക​ൾ വ​ഹി​ക്കേ​ണ്ടി​വ​രു​ന്ന​ത്.- മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. 

റ​ബ​ർ കോം​പ്ല​ക്സ്​: ക​മ്പ​നി ര​ജി​സ്​​റ്റ​ർ ചെ​യ്തു
തി​രു​വ​ന​ന്ത​പു​രം: റ​ബ​ർ അ​ധി​ഷ്ഠി​ത വ്യ​വ​സാ​യ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് സി​യാ​ൽ മാ​തൃ​ക​യി​ൽ ഫാ​ക്ട​റി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ പു​രോ​ഗ​തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ല​യി​രു​ത്തി. സം​സ്ഥാ​ന​ത്ത് റ​ബ​റി​െൻറ മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ ​േപ്രാ​ത്സാ​ഹി​പ്പി​ച്ച് ക​ർ​ഷ​ക​ർ​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ആ​ദ്യ​പ​ടി​യാ​യി കേ​ര​ള റ​ബ​ർ ലി​മി​റ്റ​ഡ് എ​ന്ന പേ​രി​ൽ ക​മ്പ​നി കെ.​എ​സ്.​ഐ.​ഡി.​സി ര​ജി​സ്​​റ്റ​ർ ചെ​യ്തു​ക​ഴി​ഞ്ഞു. ക​മ്പ​നി​യി​ൽ സ​ർ​ക്കാ​റി​നും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ​ക്കും 26 ശ​ത​മാ​നം ഓ​ഹ​രി​യു​ണ്ടാ​കും. റ​ബ​ർ കോം​പ്ല​ക്സ്​ സ്ഥാ​പി​ക്കു​ന്ന​തി​ന് കോ​ട്ട​യം ജി​ല്ല​യി​ൽ 200 ഏ​ക്ക​ർ സ്ഥ​ലം കി​ൻ​ഫ്ര ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

Loading...
COMMENTS