Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണിയാറിൽ സർക്കാറിൽ ഭിന്നത; കരാർ നീട്ടുന്നതിൽ വൈദ്യുതി വകുപ്പിന് താൽപര്യമില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി

text_fields
bookmark_border
മണിയാറിൽ സർക്കാറിൽ ഭിന്നത; കരാർ നീട്ടുന്നതിൽ വൈദ്യുതി വകുപ്പിന് താൽപര്യമില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി
cancel

തിരുവനന്തപുരം: മണിയാർ ജല വൈദ്യുത പദ്ധതിയുടെ കരാർ നീട്ടുന്നതിൽ വൈദ്യുതി വകുപ്പിന് താൽപര്യമില്ലെന്ന് വ്യക്തമാക്കി മന്ത്രി കെ.കൃഷ്ണൻ കുട്ടി. വിഷയത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയെടുക്കുമെന്നും മണിയാർ പദ്ധതി ഏറ്റെടുക്കണമെന്നാണ് വൈദ്യുതി ബോർഡിന്റെ അഭിപ്രായമെന്നും മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു.

മണിയാർ കരാർ നീട്ടണമെന്നാണ് വ്യവസായ വകുപ്പ് തീരുമാനം. മന്ത്രിയുടെ പ്രതികരണത്തോടെ ഈ വിഷയത്തിൽ സർക്കാറിലെ ഭിന്നത പുറത്തായി. പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചതോടെ കരാർ നീട്ടലിൽ ഇനി സർക്കാറിന്‍റെ അന്തിമ തീരുമാനം നിർണായകമാണ്.

കാർബോറാണ്ടം യൂണിവേഴ്സൽ കമ്പനിക്ക് കരാർ നീട്ടി നൽകണമെന്നാണ് വ്യവസായ വകുപ്പിന്റെ നിലപാട്. 30 വർഷത്തേക്കായിരുന്നു പദ്ധതി നേരത്തെ കാർബോറാണ്ടം കമ്പനി നൽകിയിരുന്നത്. ബി.ഒ.ടി അടിസ്ഥാനത്തിലുള്ള കരാർ ഡിസംബറിൽ അവസാനിക്കാനിരിക്കെയാണ് പുതിയ വിവാദം.

വൈദ്യുതി ബോർഡിന്റെ എതിർപ്പ് അവഗണിച്ച് മണിയാർ പദ്ധതിയുടെ കരാർ നീട്ടി നൽകുന്നതിന് പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഭിന്നത പുറത്തായതോടെ മുഖ്യമന്ത്രി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഉറ്റുനോക്കുന്നത്. മണിയാർ മോഡൽ അംഗീകരിച്ചാൽ സമാന നിലയിലുള്ള മറ്റ് പദ്ധതികളിലെ കരാറുകളും നീട്ടണമെന്ന ആവശ്യവും സർക്കാറിന് പരിഗണിക്കേണ്ടിവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Electricity Department is not interested in extending the contract of Maniyar hydropower project - Minister Krishnankutty
Next Story