Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദ്യുതി ഉപഭോഗം...

വൈദ്യുതി ഉപഭോഗം കുതിക്കുന്നു; 15 മിനിട്ട്​ നിയന്ത്രണം വേണ്ടിവരുമെന്ന് കെ.എസ്​.ഇ.ബി

text_fields
bookmark_border
വൈദ്യുതി ഉപഭോഗം കുതിക്കുന്നു; 15 മിനിട്ട്​ നിയന്ത്രണം വേണ്ടിവരുമെന്ന് കെ.എസ്​.ഇ.ബി
cancel

തി​രു​വ​ന​ന്ത​പു​രം/​മൂ​ല​മ​റ്റം: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ഉ​പ​ഭോ​ഗം സ​ർ​വ​കാ​ല റെ​ക്കോ​ഡി​ലെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ 10 മു​ത​ൽ 15 മി​നി​ട്ട്​ വ​രെ വൈ​ദ്യു​തി നി​യ​ന്ത്ര​ണം വേ​ണ്ടി​വ​രു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ കെ.​എ​സ്.​ഇ.​ബി. ക​ഴി​ഞ്ഞ​ദി​വ​സം 116.11 ദ​ശ​ല​ക്ഷം യൂ​നി​റ്റ്​ വൈ​ദ്യു​തി ഉ​പ​ഭോ​ഗ​മാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ത്​ സ​ർ​വ​കാ​ല റെ​ക്കോ​ഡാ​ണ്. വൈ​കു​ന്നേ​ര​ത്തെ ആ​വ​ശ്യ​ക​ത 6,013 മെ​ഗാ​വാ​ട്ടി​ലെ​ത്തി. 300 മെ​ഗാ​വാ​ട്ടു​കൂ​ടി ക​ട​ന്നാ​ൽ 10 മു​ത​ൽ 15 മി​നി​ട്ട്​ വ​രെ വൈ​ദ്യു​തി നി​യ​ന്ത്ര​ണം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് കെ.​എ​സ്.​ഇ.​ബി വി​ല​യി​രു​ത്ത​ൽ. ഫീ​ഡ​റു​ക​ൾ നി​ശ്ചി​ത സ​മ​യ​ത്തേ​ക്ക് ഓ​ഫാ​ക്കി ലോ​ഡ് കു​റ​ച്ചാ​കും നി​യ​ന്ത്ര​ണം.

വെ​ള്ളി​യാ​ഴ്ച ആ​കെ ഉ​പ​യോ​ഗി​ച്ച​ത് 11.61 കോ​ടി യൂ​നി​റ്റാ​ണ്. 2024 മേ​യ് മൂ​ന്നി​ലെ 11.59 കോ​ടി യൂ​നി​റ്റ് എ​ന്ന റെ​​ക്കോ​ഡ​ണ്​ മ​റി​ക​ട​ന്ന​ത്. ക​ടു​ത്ത ചൂ​ടി​നെ തു​ട​ര്‍ന്ന് എ.​സി, ഫാ​ന്‍ ഉ​പ​യോ​ഗം വ​ര്‍ധി​ച്ച​തും പാ​ച​ക​വാ​ത​ക ല​ഭ്യ​ത​ക്കു​റ​വു​മൂ​ലം ബ​ദ​ല്‍ മാ​ര്‍ഗ​ങ്ങ​ള്‍ സ്വീ​ക​രി​ച്ച​തു​മാ​ണ് ഉ​പ​യോ​ഗം വ​ര്‍ധി​ക്കാ​ന്‍ കാ​ര​ണം. ശ​നി​യാ​ഴ്ച​യി​ലെ ഉ​പ​യോ​ഗ​മാ​യ 116.11 ദ​ശ​ല​ക്ഷം യൂ​നി​റ്റി​ൽ സം​സ്ഥാ​ന​ത്ത് 27.664 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് മാ​ത്ര​മാ​ണ് ഉ​ൽ​പാ​ദി​പ്പി​ച്ച​ത്. പു​റ​ത്തു​നി​ന്ന് 88.45 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വാ​ങ്ങി​.

ഡാ​മു​ക​ളി​ൽ സം​ഭ​ര​ണ​ശേ​ഷി​യു​ടെ 37 ശ​ത​മാ​ന​ത്തി​ൽ താ​ഴെ അ​ള​വി​ലാ​ണ് വെ​ള്ള​മു​ള്ള​ത്. നീ​രൊ​ഴു​ക്കും കു​റ​വാ​ണ്. പു​റ​ത്തു​നി​ന്ന് 88 ദ​ശ​ല​ക്ഷം യൂ​നി​റ്റ് കെ.​എ​സ്.​ഇ.​ബി വാ​ങ്ങു​ന്നു​ണ്ട്. പു​റ​മേ​നി​ന്ന് വൈ​ദ്യു​തി വാ​ങ്ങു​ന്ന​ത് കൂ​ടി​യ​തോ​ടെ മേ​യ് മാ​സ​ത്തെ സ​ര്‍ചാ​ര്‍ജി​ല്‍ ഇ​ത് പ്ര​തി​ഫ​ലി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി. ഏ​പ്രി​ല്‍ ഏ​ഴി​ന് 86.58 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വ​രെ വാ​ങ്ങേ​ണ്ടി​വ​ന്നു. ഇ​തോ​ടെ ഏ​റ്റ​വും കു​റ​ഞ്ഞ​ത് യൂ​നി​റ്റി​ന് 10​ പൈ​സ​യെ​ങ്കി​ലും സ​ര്‍ചാ​ര്‍ജ് കൂ​ടു​ത​ല്‍ ന​ല്‍കേ​ണ്ടി​വ​രും.

ലോ​ഡ് 6,000 മെ​ഗാ​വാ​ട്ടി​ന്​ മു​ക​ളി​ലെ​ത്തി​യ​തി​നെ​ത്തു​ട​ര്‍ന്ന് സം​സ്ഥാ​ന​ത്ത്​ പ​ല​യി​ട​ത്തും ട്രാ​ന്‍സ്‌​ഫോ​മ​റു​ക​ള്‍ ത​ക​രാ​റി​ലാ​യ​താ​യും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electricity consumptioncontrolKSEB
News Summary - Electricity consumption is soaring; KSEB says 15-minute regulation may be required
Next Story