Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദ്യുതി ഉപയോ​ഗം...

വൈദ്യുതി ഉപയോ​ഗം റെക്കോഡിൽ; പവർകട്ട് ഉണ്ടാവില്ലെന്ന് മന്ത്രി

text_fields
bookmark_border
വൈദ്യുതി ഉപയോ​ഗം റെക്കോഡിൽ; പവർകട്ട് ഉണ്ടാവില്ലെന്ന് മന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ഉ​പ​യോ​​ഗം റെ​ക്കോ​ഡു​ക​ൾ ഭേ​ദി​ച്ച് കു​തി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി. എ​ങ്കി​ലും പ​വ​ർ​ക​ട്ട് ഉ​ണ്ടാ​കി​ല്ല. പു​റ​ത്തു​നി​ന്ന് കൂ​ടു​ത​ൽ വൈ​ദ്യു​തി വാ​ങ്ങേ​ണ്ടി​വ​രും. ബി​ൽ കൂ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ൻ അ​ടി​യ​ന്ത​ര അ​വ​ലോ​ക​ന യോ​ഗം ചേ​രും.

വി​ഷു​ത്ത​ലേ​ന്ന്​ വൈ​ദ്യു​തി ഉ​പ​ഭോ​ഗം ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി 6,000 മെ​ഗാ​വാ​ട്ട് പി​ന്നി​ട്ടു. അ​ന്ന്​ വൈ​കു​ന്നേ​ര​ത്തെ ആ​വ​ശ്യ​ക​ത (പീ​ക് ടൈം ​ഡി​മാ​ൻ​ഡ്) 6,012 മെ​ഗാ​വാ​ട്ടാ​യി​രു​ന്നു. ആ​ദ്യ​മാ​യാ​ണ് 6,000 മെ​ഗാ​വാ​ട്ട് പി​ന്നി​ടു​ന്ന​ത്. ഈ ​മാ​സം 13ന് ​രേ​ഖ​പ്പെ​ടു​ത്തി​യ 5,933 മെ​ഗാ​വാ​ട്ടാ​യി​രു​ന്നു മു​ൻ റെ​ക്കോ​ഡ്. ചൊ​വ്വാ​ഴ്ച​ത്തെ മൊ​ത്തം ഉ​പ​യോ​ഗം 112.52 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​ണ്.

ഉ​പ​ഭോ​ഗം കൂ​ടു​ന്ന​ത​നു​സ​രി​ച്ച്​ ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം കൂ​ട്ടു​മെ​ന്ന് കെ.​എ​സ്.​ഇ.​ബി അ​റി​യി​ച്ചു. ചൂ​ട് വ​ർ​ധി​ച്ച​തോ​ടെ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും എ.​സി, കൂ​ള​ർ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ര​ന്ത​രം ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് വൈ​ദ്യു​തി ഉ​പ​ഭോ​ഗ​ത്തി​ലെ കു​തി​ച്ചു​ചാ​ട്ട​ത്തി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. വൈ​ദ്യു​തി ത​ട​സ്സ​മി​ല്ലാ​തെ ല​ഭ്യ​മാ​ക്കാ​ൻ, തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ (വൈ​കു​ന്നേ​രം ആ​റു മു​ത​ൽ രാ​ത്രി 11 വ​രെ) അ​നാ​വ​ശ്യ ലൈ​റ്റു​ക​ളും ഹൈ​വോ​ൾ​ട്ടേ​ജ് ഉ​പ​ക​ര​ണ​ങ്ങ​ളും ഒ​ഴി​വാ​ക്കി എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:power cutElectrictyKSEB
News Summary - Electricity consumption at record high; Minister assures no power cuts
Next Story