Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദ്യുതി നിരക്ക്​ വർധന...

വൈദ്യുതി നിരക്ക്​ വർധന ഒഴിവാക്കണം -വെൽഫെയർ പാർട്ടി

text_fields
bookmark_border
Hameed Vaniyambalam
cancel

തിരുവനന്തപുരം: സബ്സിഡി ലഭിച്ചിരുന്ന ഗാർഹിക ഉപഭോക്താക്കളുടെ ലോക്​ഡൗൺ കാലത്തെ വർധിപ്പിച്ച വൈദ്യുതിനിരക്ക് ഒഴിവാക്കാൻ കെ.എസ്.ഇ.ബിയും സംസ്ഥാന സർക്കാറും തയാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കെ.എസ്.ഇ.ബിയും മന്ത്രിയും പുലർത്തുന്ന ദുർവാശി മൂലം ഗാർഹിക ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്ന വൈദ്യുതി സബ്സിഡി ഇല്ലാതായി.

ഉപയോഗിച്ച ആദ്യ യൂനിറ്റ് മുതൽ അധിക നിരക്ക്​ നൽകേണ്ടി വന്നതിനാൽ മിക്കവർക്കും ബില്ല് മൂന്നിരട്ടിയിലധികമായി. ഇത് വീട്ടിലിരുന്ന ജനങ്ങളെ ശിക്ഷിക്കലാണ്. മുൻമാസങ്ങളിലെ നിരക്കിന് ആനുപാതികമായി മാത്രം ഇത്തവണയും ഈടാക്കി ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare partyksebkerala news
News Summary - electricity charge should decrease
Next Story