Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈദ്യുതി കമ്പിയിൽ കുടുങ്ങിയ പ്രാവിനെ രക്ഷിച്ചു

text_fields
bookmark_border
വൈദ്യുതി കമ്പിയിൽ കുടുങ്ങിയ പ്രാവിനെ രക്ഷിച്ചു
cancel

തൃശൂർ: 11 കെ.വി. വൈദ്യുതി കമ്പിയിൽ കുടുങ്ങി തൂങ്ങിക്കിടന്ന പ്രാവിനെ കോർപറേഷൻ വൈദ്യുതി വിഭാഗം ജീവനക്കാർ രക്ഷിച്ചു. പി.ഒ. റോഡിൽ ബി.എസ്- എൻ.എൽ. കെട്ടിടത്തിന് മുന്നിൽ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.

ഇലക്ട്രിക്കൽ ജംങ്ഷൻ കൂടിയായ ഭാഗത്ത് കമ്പിയിൽ ഉണ്ടായിരുന്ന നൂലിൽ പ്രാവിന്‍റെ കാൽ കുടുങ്ങുകയായിരുന്നു. രക്ഷപ്പെടാനാവാതെ പ്രാവ് പിടയുന്നത് കണ്ട് സമീപത്തെ കടക്കാരാണ് വൈദ്യുതി വിഭാഗത്തെ വിവരം അറിയിച്ചത്.

തുടർന്ന് ലൈൻ ഓഫ് ചെയ്ത് ജീവനക്കാർ അതിനെ രക്ഷിക്കുകയായിരുന്നു. താഴെ ഇറക്കി വെള്ളം കൊടുത്ത് പറത്തിവിട്ടു. നിരവധി പേർ രക്ഷാദൗത്യം കാണാനെത്തി. ജീവനക്കാരെ അഭിനന്ദിക്കുകയും ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Electricity Board Employees Rescue trapped Pigeon
Next Story