മാഞ്ഞുപോകുന്ന വൈദ്യുത ബില്‍: നിലവാരമുള്ള പേപ്പര്‍ ഉപയോഗിക്കാന്‍ നിര്‍ദേശം
text_fieldsതൃശൂര്‍: കണ്‍സ്യൂമര്‍ നമ്പറിനൊപ്പം സെക്ഷന്‍ ഓഫിസുകളില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ ഫോണ്‍ നമ്പറിലും ഇ-മെയിലിലും കെ.എസ്.ഇ.ബി വൈദ്യുതി ബില്ലിന്‍െറ വിശദാംശങ്ങള്‍ ലഭ്യമാക്കും. വൈദ്യുതി ബില്ലിലെ വിശദാംശങ്ങള്‍ മാഞ്ഞുപോകുന്നത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് നേര്‍ക്കാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതി സെക്രട്ടറി പി.ബി. സതീഷ് വൈദ്യുതി മന്ത്രിക്ക് കൊടുത്ത പരാതിക്ക് നല്‍കിയ വിശദീകരണത്തില്‍ കെ.എസ്.ഇ.ബി ചീഫ് എന്‍ജിനീയറാണ് ഇക്കാര്യം അറിയിച്ചത്. ബില്‍ മായുന്നത് തടയാന്‍ സ്പോട്ട് ബില്ലിങ് മെഷീനില്‍ ഉപയോഗിക്കുന്ന ഗുണനിലവാരം കുറഞ്ഞ പേപ്പര്‍ മാറ്റി പുതിയത് ഉപയോഗിക്കാന്‍ എല്ലാ ഓഫീസുകള്‍ക്കും നിര്‍ദേശം നല്‍കിയതായി അദ്ദേഹം അറിയിച്ചു.
വൈദ്യുതി വകുപ്പിന്‍െറ പുതിയ ബില്ലിങ് സമ്പ്രദായത്തില്‍ ഉപഭോക്താക്കള്‍ വലയുന്നതായി ‘മാധ്യമം’ കഴിഞ്ഞ ഒക്ടോബര്‍ 16ന് വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നായിരുന്നു പരാതി. ഗുണനിലവാരം കുറഞ്ഞ പേപ്പര്‍ മാറ്റി പുതിയത് ഉപയോഗിക്കാന്‍ എല്ലാ ഓഫിസുകള്‍ക്കും നിര്‍ദേശം നല്‍കിയതോടൊപ്പം മൊബൈല്‍ ഫോണ്‍ വഴിയും ഇ-മെയിലായും വിവരങ്ങള്‍ നല്‍കാന്‍ നല്‍കിയ നിര്‍ദേശം കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാക്കും. പിഴ കൂടാതെ അടക്കേണ്ട തീയതി, പിഴയോടുകൂടി അടക്കേണ്ട അവസാന തീയതി തുടങ്ങിയ വിവരങ്ങളെല്ലാം ഇങ്ങനെ ലഭിക്കും. കെ.എസ്.ഇ.ബിയുടെ (www.kseb.in) വെബ്സൈറ്റിലൂടെ ബില്‍ കാണാനും പകര്‍പ്പെടുക്കാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ചീഫ് എന്‍ജിനീയര്‍ മറുപടിയില്‍ വ്യക്തമാക്കി. കഴിഞ്ഞ യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതി പദ്ധതി പ്രകാരവും ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാറിന്‍െറ എ.പി.ഡി.ആര്‍.സി പദ്ധതി പ്രകാരവുമാണ് ഈ ബില്ലിങ് രീതി നടപ്പിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
