Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'സൗജന്യമായി ഇലക്ട്രിക്...

'സൗജന്യമായി ഇലക്ട്രിക് വീൽചെയർ'; മെസേജ്​ വ്യാജമെന്ന്​ വികലാംഗ ക്ഷേമ കോർപറേഷൻ

text_fields
bookmark_border
സൗജന്യമായി ഇലക്ട്രിക് വീൽചെയർ; മെസേജ്​ വ്യാജമെന്ന്​ വികലാംഗ ക്ഷേമ കോർപറേഷൻ
cancel

തിരുവനന്തപുരം: വൈകല്യമുള്ളവർക്ക്​ സർക്കാർ സൗജന്യമായി ഇലക്ട്രിക്​ വീൽചെയർ കൊടുക്കുന്നു എന്ന ഒരു സന്ദേശമാണ്​ ഇപ്പോൾ വാട്​സാപ്​ ഗ്രൂപ്പുകളിൽ നിരവധി പേർ ഫോർവേഡ്​ ചെയ്യുന്ന ട്രെൻഡിങ്​ മെസേജ്. ഗ്രൂപ്പായ ഗ്രൂപ്പുകളിലെല്ലാം സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷന്‍റ വെബ്​സൈറ്റ്​ ലിങ്ക്​ സഹിതമാണ്​ സന്ദേശം പ്രചരിക്കുന്നത്​.

എന്നാൽ, ഇത്​ വ്യാജമാണെന്നും മൂന്നുവർഷം പഴക്കമുള്ള വാർത്ത ചിലർ കുത്തിപ്പൊക്കിയതാണെന്നും അറിയിച്ച്​ പത്രക്കുറിപ്പ്​ ഇറക്കിയിരിക്കുകയാണ്​ വികലാംഗ ക്ഷേമ കോർപറേഷൻ. 2020-21, 2021-22 സാമ്പത്തിക വർഷത്തിൽ ശുഭയാത്ര പദ്ധതി വഴി ഇലക്‌ട്രോണിക് വീൽചെയറിനായുള്ള അപേക്ഷകൾ ക്ഷണിച്ചിട്ടില്ലെന്നും കോർപറേഷൻ അധികൃതർ അറിയിച്ചു.

''നടക്കാൻ സാധിക്കാത്ത ആരെങ്കിലും നിങ്ങളുടെ അറിവിൽ ഉണ്ടെങ്കിൽ ഗവണ്മെന്‍റ്​ അവർക്ക് സൗജന്യമായി ഇലക്ട്രിക് വീൽ ചെയർ കൊടുക്കുന്നുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയ്യതി ജനുവരി 5 ആണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും താഴെയുള്ള ലിങ്കിൽ ക്ലിക്കുക. http://www.hpwc.kerala.gov.in/'' എന്നാണ്​ വ്യാജ സന്ദേശത്തിന്‍റെ പൂർണ രൂപം.

കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ 2018 ൽ ഇല്കട്രോണിക് വീൽചെയറിന് അപേക്ഷ ക്ഷണിച്ചപ്പോൾ പത്രത്തിൽ കൊടുത്തിരുന്ന വാർത്തയാണ്​ ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിലൂടെ അനാവശ്യമായി പ്രചരിപ്പിക്കുന്നത്​. 2020-21, 2021-22 സാമ്പത്തിക വർഷത്തിൽ ശുഭയാത്ര പദ്ധതി വഴി ഇലക്‌ട്രോണിക് വീൽചെയറിനായുള്ള അപേക്ഷകൾ ക്ഷണിച്ചിട്ടില്ല. പുതുതായി അപേക്ഷ ക്ഷണിച്ചാൽ പത്ര മാധ്യമങ്ങൾ വഴിയും വികലാംഗ ക്ഷേമ കോർപ്പറേഷന്‍റെ വെബ്‌സൈറ്റ് വഴിയും അറിയിക്കുമെന്ന്​ വികലാംഗ ക്ഷേമ കോർപറേഷൻ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake newsWheelchair
News Summary - ‘Electric wheelchair for free’; Handicapped Persons’ Welfare Corporation says message is fake
Next Story