Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപയ്യന്നൂരിൽ...

പയ്യന്നൂരിൽ ഇലക്​ട്രിക്​ കടക്ക്​ തീപിടിച്ചു

text_fields
bookmark_border
പയ്യന്നൂരിൽ ഇലക്​ട്രിക്​ കടക്ക്​ തീപിടിച്ചു
cancel

ക​ണ്ണൂ​ര്‍: പ​യ്യ​ന്നൂർ ഇ​ല​ക്‌ട്രി​ക് ക​ട​യി​ല്‍ വ​ന്‍ അഗ്നിബാധ. പെരുമ്പ ദേശീയപാതയോരത്തെ സോണ ലൈറ്റ്സിലാണ് തീപ്പിടിത്തമുണ്ടായത്. രാ​വി​ലെ ഏഴേകാലോടെയായിരുന്നു സംഭവം. മൂന്നാമത്തെ നിലയിലാണ്​ തീപിടിച്ചത്​. തീയും പുകയും ഉയരുന്നത് കണ്ട് വഴിയാത്രക്കാരാണ് അഗ്​നിശമന സേനയെ വിവരമറിയിച്ചത്.

ഫയർഫോഴ്സെത്തുമ്പോഴേക്കും മൂന്നാം നിലയിലെ മുഴുവൻ സാധനങ്ങളിലേക്കും തീ പടർന്നിരുന്നു. താഴത്തെ നിലയിലേക്കും തീ പടർന്നു. അസിസ്റ്റൻറ്​ ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ ഗോകുല്‍ദാസി​​​െൻറ നേതൃത്വത്തില്‍ മൂന്ന് യൂണിറ്റ് ഫയര്‍എഞ്ചിന്‍ മണിക്കൂറുകളോളം നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീ അണച്ചത്. കട ഭാഗീകമായി കത്തിനശിച്ചു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firekannurkerala newsmalayalam news
News Summary - Electric Shop got fire - Kerala News
Next Story