പെയിൻറിങ് തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു
text_fieldsചെങ്ങന്നൂർ: മാന്നാർ മാർക്കറ്റ് ജംഗ്ഷനിലെ ബഹുനില കെട്ടിടത്തിൻെറ പെയിൻറിങ് ജോലികൾക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു.
മാവേലിക്കര ചെട്ടികുളങ്ങര കരിപ്പുഴ കടവൂർ വല്യ വീട്ടിൽ തെക്കേതിൽ ചന്ദ്രൻ െറയും വിജയമ്മയുടേയും മകൻ ബിജു (45) ആണ് മരിച്ചത്. പരമേശ്വരൻ നായർ ,സുഭാഷ് എന്നിവർക്കാണ് പരിക്ക്. ഇവർ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
ബുധനാഴ്ച രാവിലെ 8.30നാണ് അപകടം. പെയിൻറിങ് ജോലികൾക്കായി ഇരുമ്പു പൈപ്പ് സ്ഥാപിക്കുന്നതിനിടെ 11 കെ.വി ലൈനിൽ തട്ടി ഷോക്കേറ്റ് ബിജു കെട്ടിടത്തിനു മുകളിൽ നിന്നും റോഡിലേക്കു വീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല . ഭാര്യ. ബിനി. മക്കൾ: അഞ്ജലി, ആവണി.
സഹോദരങ്ങൾ. ബിന്ദു ഉഷേന്ദ്രൻ ,വിജയലക്ഷ്മി സുദേവൻ. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വ്യാഴാഴ്ച സംസ്ക്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
