വാഹനമിടിച്ച് വൈദ്യുതിത്തൂൺ തകർന്നു; സമീപവാസികൾക്കും ബസ് ജീവനക്കാർക്കും ഷോക്കേറ്റു
text_fieldsചെങ്ങന്നൂർ: എം.സി റോഡിൽ മുളക്കുഴയില്‍ വാഹനമിടിച്ചു തകർന്ന വൈദ്യുതിത്തൂണിൽ നിന്ന് 10 പേർക്ക് ഷോക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. അപകടം കണ്ട് സ്ഥലത്തെത്തിയവർക്ക് ഉൾപ്പെടെയാണ് ഷോക്കേറ്റത്.
മുളക്കുഴ മാര്‍ത്തോമ്മാ പള്ളിക്ക് മുന്‍വശത്തെ റോഡിനു വടക്കുവശത്തെ 11 കെ.വി ലൈൻകടന്നുപോകുന്ന ഇരുമ്പു വൈദ്യുതി തൂണാണ് മിനി ലോറി ഇടിച്ച്തകര്‍ത്തത്. ഇതോടെ വൈദ്യുതിബന്ധം നിലച്ചു. ശബ്ദം കേട്ട് റോഡിലേക്കിറങ്ങി വന്ന സമീപവീട്ടുകാര്‍ക്കും കെ.എസ്.ആർ.ടി.സി ബസില്‍നിന്നുമിറങ്ങിയ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കുമാണ് ഷോക്കേറ്റത്.
ഷോക്കേറ്റ് ജില്ല ആശുപത്രിയിലെത്തിച്ചവരില്‍ നാലുപേരെ വിദഗ്ധചികില്‍സക്കായി മറ്റ് ആശുപത്രികളിലേക്കയച്ചു. ബാക്കിയുള്ളവരെയെല്ലാം പ്രാഥമിക ശൂശ്രൂഷകള്‍ക്ക് ശേഷം വിട്ടയച്ചു. ഗുരുതമായി പരിക്കേറ്റ പാലനില്‍ക്കുന്നതില്‍ ഷെറി (24) യെ തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി തൂണ്‍ റോഡില്‍ നിന്നും ഇളകിമാറിയതോടെ വൈദ്യുതിലൈനുകളും തകര്‍ന്നു. ഈ സമയം ഇടിച്ച ലോറിപുറകോട്ടെടുത്ത ശേഷംനിര്‍ത്താതെ സ്ഥലംവിട്ടു. വൈദ്യുതിബന്ധം നിലച്ചെങ്കിലും ലൈനിന് സമീപത്തായുള്ള വാഴയും മറ്റും കത്തുന്നത് കണ്ടതോടെ സമീപവാസികള്‍ റോഡിന്‍റെ എതിര്‍വശത്തായിനിന്ന് ഇതുവഴി വന്ന വാഹനങ്ങള്‍ നിര്‍ത്തിക്കുന്നതിനുള്ള ശ്രമത്തിനിടയിലാണ് ഷോക്കേറ്റത്.
നെയ്യാറ്റിന്‍കരയില്‍നിന്നുംഗുരുവായൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് അപകടം കണ്ട് നിർത്തി. ബസ് കടന്നുപോകുമോയെന്ന് നോക്കുന്നതിനായി റോഡിലേക്കിറങ്ങിയ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു.
11 കെ.വി ലൈനില്‍ തീകത്തുന്നതിനാല്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ നിരവധി പ്രാവശ്യം മുളക്കുഴ വൈദ്യുതി ഓഫിസില്‍ വിളിച്ചുപറഞ്ഞിട്ടും വീണ്ടും ലൈനില്‍ വൈദ്യുതി പ്രവഹിച്ച് കത്തുന്നത് കാണാമായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. അപകട വിവരം പൊലീസിലറിയിച്ചിട്ടും തിരിഞ്ഞു നോക്കിയില്ലന്നും പറയുന്നു.
എന്നാല്‍, വൈദ്യുതി ലൈന്‍ തകര്‍ന്നിട്ടില്ലെന്നും റോഡിന്‍റെ എതിര്‍വശത്ത് നിന്ന ഇത്രയും പേര്‍ക്ക് ഷോക്കേറ്റത് എങ്ങനെയാണെന്ന് വ്യക്തമല്ലെന്നും അസി. എന്‍ജിനിയര്‍ ജയകുമാര്‍ പറഞ്ഞു. ആശുപത്രിയിലെത്തിയവര്‍ക്കെല്ലാം ഷോക്കേറ്റതാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ഷോക്കേറ്റത് എങ്ങനെയെന്നത് ഇപ്പോഴും അവ്യക്തമാണ്.
ബസ് ജീവനക്കാര്‍ക്കുംയാത്രക്കര്‍ക്കും ഷോക്കേറ്റ സംഭവത്തില്‍ കെഎസ്ആര്‍ടിസി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
