വൈദ്യുതി ലൈന്‍ മാറ്റല്‍: കലക്ടര്‍ക്ക് തീരുമാനമെടുക്കാം -ഹൈകോടതി
text_fieldsകൊച്ചി: സ്വകാര്യ വസ്തുവിലൂടെയുള്ള വൈദ്യുതി ലൈന്‍ മാറ്റാനുള്ള അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ ജില്ല കലക്ടര്‍ക്ക് അധികാരമുണ്ടെന്ന് ഹൈകോടതി. തന്‍െറ വസ്തുവിലൂടെ വലിച്ചിട്ടുള്ള ലൈന്‍ മാറ്റണമെന്ന അപേക്ഷ എറണാകുളം അഡീ. ജില്ല മജിസ്ട്രേറ്റ് തള്ളിയതിനെതിരെ ആരക്കുന്നം സ്വദേശി ഐസണ്‍ ജോണ്‍ നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്‍െറ ഉത്തരവ്. അയല്‍ വീടുകളിലേക്കുള്ള ലൈന്‍ വലിക്കാന്‍ ഹരജിക്കാരന്‍െറ പിതാവാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുമതി നല്‍കിയത്. ഇന്ന് ആ വീടുകളിലേക്കത്തെുന്ന റോഡുണ്ടായെങ്കിലും വൈദ്യുതി ലൈന്‍ മാറ്റിയിരുന്നില്ല.
ഹരജിക്കാരന്‍െറ മകന് വീട് നിര്‍മിക്കാന്‍ നല്‍കിയ അപേക്ഷ വസ്തുവിലൂടെ വൈദ്യുതി ലൈന്‍ പോകുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി പഞ്ചായത്ത് നിരസിച്ചതിനത്തെുടര്‍ന്നാണ് വൈദ്യുതി ലൈന്‍ മാറ്റാന്‍ ബോര്‍ഡില്‍ അപേക്ഷ നല്‍കിയത്. ആദ്യം അയല്‍ക്കാര്‍ അനുകൂലിച്ചെങ്കിലും പിന്നീട് അനുമതി നല്‍കാനാവില്ളെന്ന നിലപാട് ഇവര്‍ സ്വീകരിച്ചു. ഇതോടെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കെ.എസ്.ഇ.ബി അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ജില്ല കലക്ടര്‍ക്ക് അപേക്ഷ നല്‍കുകയായിരുന്നു. എന്നാല്‍, ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട് അനുസരിച്ച് ഇത്തരം കാര്യങ്ങള്‍ തീരുമാനമെടുക്കാന്‍ ജില്ല മജിസ്ട്രേറ്റിന് അധികാരമില്ളെന്ന് കോടതി വിധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി എ.ഡി.എം അപേക്ഷ തള്ളി. ഇതിനെതിരെയാണ് ഹരജിക്കാരന്‍ കോടതിയിലത്തെിയത്.
വൈദ്യുതി ലൈന്‍ മാറ്റുന്നതിനെ കെ.എസ്.ഇ.ബി അനുകൂലിക്കുന്ന കാര്യം പരിഗണിക്കാതെ എ.ഡി.എം അനുമതി നിഷേധിച്ചതു നിയമപരമല്ളെന്ന് കോടതി വ്യക്തമാക്കി. അയല്‍ക്കാരുടെ എതിര്‍പ്പിനു കാരണം വ്യക്തമല്ളെങ്കിലും ഏതെങ്കിലും പ്രത്യേക റൂട്ടിലൂടെ തങ്ങള്‍ക്കായി വൈദ്യുതി ലൈന്‍ വലിക്കണമെന്ന് അവര്‍ക്ക് ആവശ്യപ്പെടാനാവില്ല. വര്‍ക്സ് ഓഫ് ലൈസന്‍സീസ് ചട്ടത്തിലെ റൂള്‍ മൂന്ന് അനുസരിച്ച് ജില്ല മജിസ്ട്രേറ്റുകൂടിയായ കലക്ടര്‍ക്ക് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കാന്‍ അധികാരമുണ്ട്. ഈ സാഹചര്യത്തില്‍ അപേക്ഷ വീണ്ടും പരിഗണിച്ച് എ.ഡി.എം ഇക്കാര്യത്തില്‍ തീര്‍പ്പുണ്ടാക്കണമെന്ന് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
