വൈദ്യുതി ബസ് പരീക്ഷണയോട്ടം തുടങ്ങി
text_fieldsതിരുവനന്തപുരം: ഗതാഗതരംഗത്തെ പുത്തൻ പ്രവണതകൾ പരീക്ഷിച്ച് വിജയിച്ചാേല കെ.എസ്.ആർ.ടി.സി രക്ഷപ്പെടൂവെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. വെള്ളത്തിലിറങ്ങാതെ നീന്തൽ പഠിക്കാനാകില്ല. അതുകൊണ്ട് നീന്തൽ പഠിക്കാൻ കെ.എസ്.ആർ.ടി.സി വെള്ളത്തിലിറങ്ങുകയാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ആദ്യ വൈദ്യുതി ബസിെൻറ ഫ്ളാഗ് ഓഫ് തമ്പാനൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷണഓട്ടം വിജയിച്ചാൽ പുതിയ ഇ-ബസ് വാങ്ങുന്നത് തീരുമാനിക്കും.
ആദ്യ സർവിസിെൻറ ഉദ്ഘാടന ചടങ്ങ് നടക്കുമ്പോൾ ഐ.എൻ.ടി.യു.സി പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യം മുഴക്കി. വാടകവണ്ടി ഏർപ്പെടുത്തുന്നതിലൂെട കെ.എസ്.ആർ.ടി.സിയെ സ്വകാര്യവത്കരിക്കുകയാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം. എന്നാൽ, സ്ഥാപനത്തിനും തൊഴിലാളികൾക്കും ദോഷം വരുന്ന ഒന്നും അടിച്ചേൽപിക്കില്ലെന്ന് മന്ത്രി പ്രതിഷേധക്കാരോട് പറഞ്ഞു.
തിങ്കളാഴ്ച മുതൽ അഞ്ച് ദിവസത്തേക്കാണ് ഇ-ബസ് തലസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തിൽ സർവിസ് നടത്തുക. തുടർന്ന് അഞ്ചു ദിവസം വീതം എറണാകുളത്തും കോഴിക്കോട്ടും ഒാടും. എ.സി ലോ ഫ്ലോർ ബസ് നിരക്കാണ് ഇ-ബസിലും ഇൗടാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
