Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദ്യുതിലൈൻ പൊട്ടി...

വൈദ്യുതിലൈൻ പൊട്ടി അപകടമുണ്ടായാൽ കർശന നടപടി -ഹൈകോടതി

text_fields
bookmark_border
electric-shock
cancel

കൊച്ചി: വൈദ്യുതി ലൈൻ പൊട്ടിവീണുള്ള അപകടം ഇനിയുണ്ടായാൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെ ന്ന് ഹൈകോടതി. മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്​ടപരിഹാരം നൽകുന്നതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല. മനുഷ്യജീ വൻ അമൂല്യമാണ്. അത്​ നഷ്​ടമാകാതിരിക്കാൻ ഗൗരവത്തോ​െടയുള്ള ഇടപെടലുകളാണ്​ വേണ്ടതെന്നും കോടതി വാക്കാൽ പറഞ്ഞു.

ജൂൺ 10ന്​ തിരുവനന്തപുരം പേട്ടയിൽ കനത്ത മഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണ് രണ്ടുപേർ ഷോക്കേറ്റുമരിച്ച സംഭവത്തിൽ ഹൈകോടതി സ്വമേധയാ സ്വീകരിച്ച ഹരജിയാണ്​ ജസ്​റ്റിസ്​ ദേവൻ രാമചന്ദ്ര​ൻ പരിഗണിച്ചത്​. ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറെ കേസിൽ കക്ഷിചേർത്ത കോടതി ഹരജി വീണ്ടും വെള്ളിയാഴ്​ച പരിഗണിക്കാൻ മാറ്റി.

ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സംവിധാനമൊരുക്കുന്ന നടപടിയാരംഭിച്ചതായും വിശദാംശങ്ങൾ വ്യക്തമാക്കി സത്യവാങ്​മൂലം സമർപ്പിക്കാമെന്നും വ്യാഴാഴ്​ച കേസ്​ പരിഗണിക്കവേ കെ.എസ്.ഇ.ബിയും സർക്കാറും അറിയിച്ചു.

സംസ്ഥാനത്തെ വൈദ്യുതി വിതരണ സുരക്ഷയുമായി ബന്ധപ്പെട്ട് അന്തിമതീരുമാനം എടുക്കാനുള്ള ചുമതല ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്കാണെന്ന്​ വിലയിരുത്തിയാണ്​ ഉദ്യോഗസ്​ഥനെ കോടതി കേസിൽ കക്ഷി​ചേർത്തത്​. മഴക്കാലമായതിനാൽ അപകടസാധ്യതയുണ്ടെന്നും അപകടമുണ്ടാകുന്നത്​ തടയണമെന്നും കോടതി വാക്കാൽ നിർദേശിച്ചു. അടിയന്തര പ്രാധാന്യമുള്ള വിഷയമായതിനാൽ ഇക്കാര്യത്തിൽ വകുപ്പിന്​ പുറത്തുനിന്നുള്ള സഹായങ്ങൾ തേടാമെന്നും കോടതി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsElectric Accident
News Summary - Electric Accident High Court -Kerala News
Next Story