Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിലെ മൂന്ന്...

കേരളത്തിലെ മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ്​ 30ന്​

text_fields
bookmark_border
rajya sabha
cancel

കൊ​ച്ചി: കേരളത്തിൽ ഒ​ഴി​വു​വ​രു​ന്ന മൂ​ന്ന് രാ​ജ്യ​സ​ഭ സീ​റ്റി​ലേ​ക്ക്​ ഈ മാസം 30ന്​ വോ​ട്ടെട​ുപ്പ് നടക്കും. മേ​യ്​ ര​ണ്ടി​നു​മു​മ്പ്​ ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന് ഹൈ​കോ​ട​തി നിർദേശിച്ചിരുന്നു. തുടർന്നാണ് ​തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ 30ന്​ വോ​ട്ടെട​ുപ്പ്​ തീ​യ​തി പ്ര​ഖ്യാ​പി​ച്ചത്. ചൊ​വ്വാ​ഴ്​​ച തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ജ്​​ഞാ​പ​നം ഇ​റ​ക്കും. ഈ ​മാ​സം 20വ​രെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കാം. 21ന്​ ​സൂ​ക്ഷ്​​മ​പ​രി​ശോ​ധ​ന. പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 23. 30ന്​ ​രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കീ​ട്ട്​ നാ​ലു വ​രെ​യാ​ണ്​ വോ​​ട്ടെ​ടു​പ്പ്​. വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ വോ​​ട്ടെ​ണ്ണ​ൽ.

ഏ​പ്രി​ൽ 21നാ​ണ് കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള രാ​ജ്യ​സ​ഭ എം.​പി​മാ​രാ​യ വ​യ​ലാ​ർ ര​വി, കെ.​കെ. രാ​ഗേ​ഷ്, പി.​വി. അ​ബ്​​ദു​ൽ വ​ഹാ​ബ് എ​ന്നി​വ​രു​ടെ കാ​ലാ​വ​ധി തീ​രു​ന്ന​ത്. നി​ല​വി​ലെ നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കും​മു​മ്പ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി വേ​ണ​മെ​ന്നും നി​ല​വി​ലെ നി​യ​മ​സ​ഭ അം​ഗ​ങ്ങ​ൾ​ക്ക്​ വോ​ട്ട് ചെ​യ്യാ​നു​ള്ള അ​വ​കാ​ശം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ര​ജി​ക്കാ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്്. കേ​ന്ദ്ര നി​യ​മ മ​ന്ത്രാ​ല​യം സം​ശ​യം ഉ​ന്ന​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​ള്ള തീ​രു​മാ​നം മ​ര​വി​പ്പി​ച്ച​തെ​ന്നും ഹ​ര​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

നി​ല​വി​ലെ നി​യ​മ​സ​ഭ സാ​മാ​ജി​ക​ർ ചേ​ർ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളെ നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ക​യും അ​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പു​തി​യ അം​ഗ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ജ​സ്​​റ്റി​സ് പി.​വി. ആ​ശ ഉ​ത്ത​ര​വി​ട്ടു. ഈ ​മാ​സം 16ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന വി​ധം ആ​ദ്യം പ്ര​ഖ്യാ​പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ക്ര​മം മ​ര​വി​പ്പി​ച്ച ക​മീ​ഷ​ൻ ന​ട​പ​ടി ചോ​ദ്യം​ചെ​യ്ത് നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി​യും എ​സ്. ശ​ർ​മ എം.​എ​ൽ.​എ​യും ന​ൽ​കി​യ ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് ഉ​ത്ത​ര​വ്.

നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഷെ​ഡ്യൂ​ൾ നി​ശ്ച​യി​ക്കാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​െൻറ വാ​ദം. രാ​ജ്യ​സ​ഭ സീ​റ്റു​ക​ളി​ലേ​ക്ക് ഒ​ഴി​വു​ണ്ടാ​കുേ​മ്പാ​ൾ ​ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​േ​ത്ത​ണ്ട ചു​മ​ത​ല​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​േ​ൻ​റ​താ​ണ്. അ​തി​നാ​ൽ, കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള മൂ​ന്നം​ഗ​ങ്ങ​ൾ വി​ര​മി​ക്കു​ന്ന ഈ ​മാ​സം 21നു ​മു​മ്പു​ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ച ഷെ​ഡ്യൂ​ൾ പ്ര​ഖ്യാ​പി​ക്കു​ക​യും വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റാ​ൻ ക​മീ​ഷ​നെ സ്വാ​ധീ​നി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ വാ​ദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajya Sabha Polls
News Summary - Elections to three Rajya Sabha seats in Kerala will be held on the 30th
Next Story