തെരഞ്ഞെടുപ്പ് വരുന്നു: ഒരുക്കം തുടങ്ങി
text_fieldsതൊടുപുഴ: ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ അധികൃതർ ഒരുക്കം തുടങ്ങി.
രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥികളെ നിശ്ചയിക്കൽ, പ്രചാരണ പ്രവർത്തനങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട തിരക്കുകളിലാണെങ്കിൽ തെരഞ്ഞെടുപ്പ് സുഗമമാക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും പരിസ്ഥിതി സൗഹൃദമാക്കുന്നതിനുമുള്ള ശ്രമങ്ങളിലാണ് അധികൃതർ. പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം അടക്കം നടന്നുകഴിഞ്ഞു.
എക്സൈസ് 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ പൂർണമായും തടയാൻ ഇടുക്കി എക്സൈസ് ഡിവിഷന് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. ഇതോടൊപ്പം എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനവും ശക്തിപ്പെടുത്തും. വ്യാജമദ്യം, മയക്കുമരുന്ന് എന്നിവ സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങള്‍ ജനങ്ങൾക്ക് ടോള്‍ ഫ്രീ നമ്പറുകളില്‍ അറിയിക്കാം. ലഭിക്കുന്ന വിവരങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കാൻ സര്‍ക്കിള്‍ തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ട്രൈക്കിംഗ് ഫോഴ്സ് ടീമിനെ നിയോഗിച്ചതായി ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ അറിയിച്ചു.
മാർഗനിർദേശങ്ങള്‍ പുറത്തിറക്കി ശുചിത്വമിഷന്; പ്ലാസ്റ്റിക്ക് ഡിസ്പോസിബിള്‍ പ്രചാരണ വസ്തുക്കള്‍ അസാധു
തൊടുപുഴ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള കര്‍ശന മാർഗനിർദേശങ്ങള്‍ ശുചിത്വമിഷന് പുറത്തിറക്കി. തെരഞ്ഞെടുപ്പിന് ആവശ്യമായ പരസ്യ പ്രചാരണ ബാനറുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍ തുടങ്ങിയവക്ക് പുന:ചംക്രമണം സാധ്യമല്ലാത്ത പി.വി.സി ഫ്ലെക്സ്, പോളിസ്റ്റര്‍, നൈലോണ്‍, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ ഉപയോഗിക്കാന്‍ പാടില്ല. തെരഞ്ഞെടുപ്പ് പൂര്‍ണമായും മാലിന്യ മുക്തവും പരിസ്ഥിതി സൗഹൃദവുമാക്കാനാണ് നിർദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ജില്ലയിലെ വിവിധ എക്സൈസ് ഓഫിസുകളിലെ ഫോണ്‍ നമ്പറുകള്‍
ജില്ലതല എക്സൈസ് കണ്ട്രോള് റൂം- ടോള്‍ ഫ്രീ നമ്പര്‍: 18004253415, ഹോട്ട് ലൈന്‍ നമ്പര്‍: 155358
അസി. എക്സൈസ് കമ്മീഷണര്‍(എന്‍ഫോഴ്സ്മെന്റ്), ഇടുക്കി: 04862232469, 9496002866
സ്പെഷല്‍ സ്ക്വാഡ് ഇടുക്കി: 04862 232469, 9400069532, 9400069533
നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്, അടിമാലി: 04864 225782, 9400069534
എക്സൈസ് സര്‍ക്കിള്‍ ഓഫീസുകൾ തൊടുപുഴ:04862 223147, 9400069530
പീരുമേട്: 04869 232018,9400069526
മൂന്നാര്‍: 04864 278356, 9400069524
ഉടുമ്പന്‍ചോല: 04868 233247, 9400069528
ഇടുക്കി: 04868 275567, 9446283186
തൊടുപുഴ: 04862 228544, 9400069544
മൂലമറ്റം: 04862 276566, 9400069543
ദേവികുളം: 04865 230806, 9400069536
കട്ടപ്പന: 04868 274465, 9400069540
വണ്ടിപ്പെരിയാര്‍: 04869 253173, 9400069541
ഉടുമ്പന്‍ചോല: 04868 234280, 9400069539
പീരുമേട്: 04869 233028, 9400069545
അടിമാലി: 04864 225118,9400069538
തങ്കമണി: 04868 275968, 9400069542
മറയൂര്‍: 04865 252526, 9400069537
കുമളി: 04869 223458, 9400069546
എക്സൈസ് ചെക്ക് പോസ്റ്റ്, ബോഡിമെട്ട്: 04868 220350, 9496499360
എക്സൈസ് ചെക്ക് പോസ്റ്റ്, കമ്പംമെട്ട് : 04868 279102, 9400069548
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, ഇടുക്കി, തൊടുപുഴ: 04862 222493, 9447178058
പ്രചാരണത്തിൽ ശ്രദ്ധിക്കേണ്ടവ
നൂറ് ശതമാനം കോട്ടണ്‍, പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പര്‍, റീസൈക്കിള്‍ ചെയ്യാവുന്ന പോളി എത്തിലിന്‍ എന്നിവയില്‍ പി.വി.സി -ഫ്രീ - റീസൈക്ലബിള്‍ ലോഗോയും യൂനിറ്റിന്റെ പേരും നമ്പറും മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നമ്പര്‍ അല്ലെങ്കില്‍ ക്യൂ ആര് കോഡ് എന്നിവ പതിച്ചു കൊണ്ട് മാത്രം ഉപയോഗിക്കുക.
കോട്ടണ്‍, പൊളി എത്തിലീന്‍ എന്നിവ നിര്‍മിച്ച് വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍, മലിനീകരണ നിയന്ത്രണബോര്‍ഡ് മുഖാന്തിരം സാമ്പിളുകള്‍ സമര്‍പ്പിക്കേണ്ടതും കോട്ടണ്‍ വസ്തുക്കള്‍ ടെസ്റ്റ് ചെയ്ത് 100 ശതമാനം കോട്ടണ്‍ എന്ന് സാക്ഷ്യപ്പെടുത്തേണ്ടതും , പൊളി എത്തിലീന്‍ വസ്തുക്കള്‍ പിവിസി-ഫ്രീ ,റീസൈക്ലബിള്‍ പൊളി എത്തിലീന്‍ എന്ന് സാക്ഷ്യപെടുത്തിയും മാത്രമേ വിൽക്കാൻ പാടുള്ളൂ.
പ്രചാരണ ശേഷം ശ്രദ്ധിക്കേണ്ടവ
ഉപയോഗശേഷമുള്ള പൊളി എത്തിലീന്‍ ഷീറ്റ് പ്രിന്റിംഗ് യൂനിറ്റിലേക്ക് തന്നെയോ അംഗീകൃത റീസൈക്ലിങ് യൂനിറ്റിലേക്കോ, തദ്ദേശ ഭരണസ്ഥാപനങ്ങളിലെ ഹരിതകര്‍മ്മസേന, ക്ലീന്‍ കേരള കമ്പനി എന്നിവർക്ക് യൂസര്‍ഫീ നല്‍കിയോ റീസൈക്ലിങ് ഉറപ്പാക്കണം.പ്രചാരണ ശേഷം ശ്രദ്ധിക്കേണ്ടവ
ഉപയോഗശേഷമുള്ള പൊളി എത്തിലീന്‍ ഷീറ്റ് പ്രിന്റിംഗ് യൂനിറ്റിലേക്ക് തന്നെയോ അംഗീകൃത റീസൈക്ലിങ് യൂനിറ്റിലേക്കോ, തദ്ദേശ ഭരണസ്ഥാപനങ്ങളിലെ ഹരിതകര്‍മ്മസേന, ക്ലീന്‍ കേരള കമ്പനി എന്നിവർക്ക് യൂസര്‍ഫീ നല്‍കിയോ റീസൈക്ലിങ് ഉറപ്പാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

